ദുബൈ മോർ ഇഗ്നാത്തിയോസ് സുറിയാനി കത്തീഡ്രലിൽ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ നടന്ന പെസഹ ശുശ്രൂഷ
പെസഹ പെരുന്നാൾ ആഘോഷിച്ചു
ദുബൈ: അന്ത്യ അത്താഴത്തിന്‍റെ സ്മരണ പുതുക്കി യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ പെസഹ പെരുന്നാൾ ആചരിച്ചു.
ദുബൈ മോർ ഇഗ്നാത്തിയോസ് സുറിയാനി കത്തീഡ്രലിൽ പെസഹ ശുശ്രൂഷ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ നടന്നു. പള്ളി വികാരി ഫാ. സോജൻ പട്ടശ്ശേരിൽ സഹ കാർമികത്വം വഹിച്ചു. ദുഃഖവെള്ളി ശുശ്രൂഷകൾ രാവിലെ എട്ടിന് ആരംഭിക്കും.
ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾ ശനിയാഴ്ച വൈകീട്ട് ആറിന് തുടങ്ങും. ഇടവക മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും.
അബൂദബി: അബൂദബി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ പെസഹ പെരുന്നാള്‍ ശുശ്രൂഷ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസിന്‍റെ മുഖ്യ കാര്‍മികത്തില്‍ നടന്നു.
ഇടവക വികാരി ഫാ. എല്‍ദോ. എം. പോള്‍, കത്തീഡ്രല്‍ ട്രസ്റ്റി തോമസ് ജോര്‍ജ്, കത്തീഡ്രല്‍ സെക്രട്ടറി ഐ. തോമസ്, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.