Posted On
date_range Updated On
date_range ഉല്ലാസ നൗകയിൽ പാർട്ടി; പൈലറ്റിന് 10,000 ദിർഹം പിഴ
ദുബൈ: കോവിഡ് മുൻകരുതൽ നിർദേശങ്ങൾ പാലിക്കാതെ ഉല്ലാസ നൗകയിൽ പാർട്ടി സംഘടിപ്പിച്ചതിന് പൈലറ്റ് ഉൾപ്പെടെയുള്ളവരിൽനിന്ന് പിഴ ഈടാക്കി ദുബൈ പൊലീസ്. പൈലറ്റിന് 10,000 ദിർഹമാണ് പിഴയിട്ടത്. വിരുന്നിൽ പങ്കെടുത്തവർ സാമൂഹിക അകലം പാലിക്കുകയോ മാസ്ക് ധരിക്കുകയോ ചെയ്തിരുന്നില്ല. പാർട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചതോടെ പൊലീസ് നടപടിയെടുക്കുകയായിരുന്നു. 25 അതിഥികളും വിരുന്നിൽ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.