Posted On
date_range Updated On
date_range അബൂദബി റോഡിൽ ഭാഗിക നിയന്ത്രണം
അബൂദബി: അല്‍ തുറൂഷ് സ്ട്രീറ്റ് മാര്‍ച്ച് 23 മുതല്‍ 25 വരെ ഭാഗികമായി അടച്ചിടുമെന്ന് അബൂദബി സംയോജിത ഗതാഗതകേന്ദ്രം അറിയിച്ചു. മാര്‍ച്ച് 25 തിങ്കള്‍ പുലര്‍ച്ച അഞ്ചുമണി വരെയാണ് നിയന്ത്രണം. അല്‍ ഷവാമെഖിലേക്കുള്ള ഇടത്തെ ലൈനാണ് അടച്ചിടുക. അതേസമയം അല്‍ ഐനിലെ സായിദ് ദ ഫസ്റ്റ് സ്ട്രീറ്റ് മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ 13 വരെ ഭാഗികമായി അടച്ചിടുമെന്നും അധികൃതര്‍ വ്യക്തമാക്കി. വലത്തെയറ്റത്തെ പാതയാണ് ഇവിടെ അടച്ചിടുക. ഗതാഗത നിയമവും നിര്‍ദേശങ്ങളും അനുസരിച്ച് ജാഗ്രതയോടെ വാഹനമോടിക്കണമെന്ന് അധികൃതര്‍ ഡ്രൈവര്‍മാരോട് ആവശ്യപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.