അബൂദബി: സ്കൂള്‍ വിദ്യാര്‍ഥികളുടെ വാക്സിനേഷന് നിരക്ക് മാതാപിതാക്കള്‍ക്ക് ഇനി വീട്ടിലിരുന്ന് അറിയാം. എത്ര ശതമാനം വിദ്യാർഥികൾ വാകിസിനെടുത്തു എന്നതുൾപ്പെടെയുള്ള വിവരങ്ങളാണ് അൽ ഹുസ്ൻ ആപ് വഴി അറിയാൻ കഴിയുക.
അബൂദബി ബ്ലൂ സ്കൂള്‍സ് ഇനീഷ്യേറ്റിവ് കൂടി അല്‍ഹോസന്‍ ആപ്പില്‍ ലയിപ്പിച്ചതോടെയാണ് ഈ സൗകര്യം ലഭ്യമായതെന്ന് അബൂദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പും അല്‍ഹോസന്‍ നാഷനല്‍ ഹെല്‍ത്ത് സിസ്റ്റവും അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് ബ്ലൂ സ്കൂള്‍സ് ഇനീഷ്യേറ്റിവിന് അബൂദബിയില്‍ തുടക്കമായത്. വിദ്യാര്‍ഥികളുടെ വാക്സിനേഷന് നിരക്കിന് അനുസൃതമായി സ്കൂളുകളിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നതാണ് ബ്ലൂ സ്കൂള്‍സ് ഇനീഷ്യേറ്റിവ്. 85 ശതമാനം വാക്സിനേഷന് പൂര്‍ത്തിയാക്കിയ രണ്ടു സ്കൂളുകളാണ് ഇതുവരെ ബ്ലൂ കാറ്റഗറിയില്‍ എത്തിയത്. 22 സ്കൂളുകള്‍ ഗ്രീന്‍ വിഭാഗത്തിലും 42 സ്കൂളുകള്‍ യെല്ലോ കാറ്റഗറിയിലുമാണ് എത്തിയിരിക്കുന്നത്.
ബ്ലൂ കാറ്റഗറിയിലെത്തിയ സ്കൂളുകള്‍ക്ക് സാമൂഹിക അകലം, സ്കൂള്‍ ബസുകളിലെ സീറ്റ് ശേഷി നിയന്ത്രണം മുതലായവ ഒഴിവാക്കി നല്‍കിയിട്ടുണ്ട്. അബൂദബിയിലെ സ്കൂള്‍ വിദ്യാര്‍ഥികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായാണ് വിദ്യാര്‍ഥികളുടെ വാക്സിനേഷന് നിരക്ക് അൽഹുസ്ന് ആപ്പിലൂടെ മാതാപിതാക്കള്‍ക്കുകൂടി ലഭ്യമാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിലൂടെ കൂടുതല്‍ മാതാപിതാക്കള്‍ക്ക് കുട്ടികളെ വാക്സിനേഷന് വിധേയരാക്കാന്‍ പ്രേരണ ലഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അണ്ടര്‍ സെക്രട്ടറി അമീര്‍ അല്‍ ഹമ്മാദി പറഞ്ഞു. കഴിഞ്ഞ ദിവസം മുതലാണ് അല്ഹോസെൻറ അപ്ഡേറ്റഡ് വെര്ഷന് ലഭ്യമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.