Posted On
date_range Updated On
date_range ചാലിശേരി സ്വദേശി അജ്മാനിൽ നിര്യാതനായി
അജ്‌മാൻ: പാലക്കാട് ചാലിശേരി ആലിക്കര പുലവത്തേതിൽ മൂസക്കുട്ടി മകൻ ഷാജി (39) അജ്മാനിൽ നിര്യാതനായി. കഴിഞ്ഞ വെള്ളിയാഴ്‌ച പള്ളിയിലേക്ക് പോകവേ അജ്‌മാൻ ഖബറിസ്ഥാന് സമീപമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് മരിച്ചത്.
അജ്മാനിലെ ഒരു റോസ്റ്ററിയുടെ ദുബൈ ശാഖയിൽ സെയിൽസ്മാനായി ജോലി ചെയ്ത് വരികയായിരുന്നു. നടപടി ക്രമങ്ങൾ പൂര്‍ത്തീകരിച്ച് മയ്യിത്ത് തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ട് പോയി.
പിതാവ്: മൂസക്കുട്ടി. മാതാവ്: ആമിനക്കുട്ടി. ഭാര്യ: ഹസീന. മക്കൾ: നാജിയ, സഫ് വാൻ, യാസീന്‍. യു.എ.ഇയിലുള്ള മുജീബ് റഹ്‌മാൻ, മുസ്തഫ എന്നിവർ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.