റാസല്‍ഖൈമ: അറബ് ലോകത്തിന്‍െറ പൈതൃക കാഴ്ച്ചകളൊരുക്കി റാസല്‍ഖൈമയില്‍ നടന്ന ഏകദിന പൈതൃകോല്‍സവം മാനവികതയുടെ ആഘോഷമായി. ലോക പൈതൃക ദിനത്തോടനുബന്ധിച്ച് റാക് ആൻറിക്സ് ആൻറ് മ്യൂസിയം വകുപ്പിെൻറ ആഭിമുഖ്യത്തില്‍ നാഷനല്‍ മ്യൂസിയത്തില്‍ നടന്ന ഉല്‍സവത്തില്‍ അറബ് ലോകങ്ങള്‍ക്കൊപ്പം ഇന്ത്യയും പാകിസ്താനും പങ്കാളികളായി. യു.എ.ഇക്ക് പുറമെ ഈജിപ്റ്റ്, ജോര്‍ദാന്‍, ഫലസ്തീന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കലാകാരന്മാരും പൈതൃക വസ്തുക്കളും കാണികള്‍ക്ക് ദൃശ്യ വിരുന്നായി. അറബ് പരമ്പരാഗത നൃത്തങ്ങള്‍ക്കും സാംസ്കാരിക സദസിനുമൊപ്പം വിവിധ രാജ്യങ്ങളിലെ രുചി വൈവിധ്യങ്ങളും ഉല്‍സവത്തില്‍ ഒരുക്കിയിരുന്നു. മലയാളത്തിെൻറ ഒപ്പനയും നാടോടി നൃത്തവും മോഹനിയാട്ടവുമെല്ലാം അറബ് കലാകാരന്മാരുടെ പ്രകടനങ്ങള്‍ക്കിടയില്‍ വേറിട്ട കാഴ്ച്ചകളായി. കണ്ണൂരില്‍ നിന്നുള്ള സഞ്ജയ് ശിവപ്രസാദ് (റാക് ഇന്ത്യന്‍ സ്കൂള്‍), പാര്‍വതി ജയാനന്ദ (റാക് സ്കോളേഴ്സ് സ്കൂള്‍) വിദ്യാര്‍ഥികളാണ് നാടോടി നൃത്തവും മോഹിനിയാട്ടവുമായി വേദിയിലത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.