റാക് സെറാമിക്സ് മലയാള സൗഹൃദവേദിയുടെആഭിമുഖ്യത്തില് നടന്ന ചിത്രരചന പരിശീലന മത്സരം
റാസല്‍ഖൈമ: റാക് സെറാമിക്സ് മലയാള സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്കായി ചിത്രരചന പരിശീലനവും മത്സരവും നടത്തി. ചിത്രരചന പരിശീലന കളരിയില്‍ ബിജു കൊട്ടില മുഖ്യ പരിശീലകനായി.
ചിത്രരചനയില്‍ മഹാദേവ് സജിന്‍, പ്രാര്‍ഥന പ്രീത് (സബ് ജൂനിയര്‍), ഐശ്വര്യ വിനോദ്, അഭിജിത്ത് ഹരീഷ്, ധക്ഷ് സന്തോഷ് (ജൂനിയര്‍), നീതു മനു, വിഷ്ണു പ്രിയ (സീനിയര്‍) എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
റോഹന്‍ മനോജ്കുമാര്‍ പ്രത്യേക ജൂറി പരാമര്‍ശത്തിനര്‍ഹനായി. കുട്ടികളില്‍ നിഹാര സന്തോഷ്, അഗ്നിമിത്ര ശങ്കര്‍ എന്നിവര്‍ പ്രോത്സാഹന സമ്മാനം നേടി.
രക്ഷാധികാരി സി.എം. മത്തായി, പ്രസിഡന്റ് വിനോദ്, സെക്രട്ടറി അജി സക്കറിയ, അനില്‍കുമാര്‍, ഹരികുമാര്‍ ഉണ്ണിത്താന് എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.