അജ്മാന്‍ : അജ്മാന്‍ വിനോദ സഞ്ചാര വകുപ്പിെൻറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രണ്ടാമത് പെയിന്‍റ് റണ്‍ സമാപിച്ചു. അജ്മാന്‍ മറീനയിലെ മുസൈക് മാര്‍ക്കറ്റിന് സമീപം സംഘടിപ്പിച്ച പരിപാടിയില്‍ മൂവായിരത്തിലേറെ പേര്‍ പങ്കെടുത്തു. ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ഹുമൈദ് അല്‍ നുഐമി ഫൗണ്ടേഷെൻറ പ്രത്യേക താല്‍പര്യത്തില്‍ സംഘടിപ്പിച്ച പെയിൻറ് റണ്ണില്‍ അജ്മാൻ സർക്കാർ ഉദ്യോഗസ്ഥരും, നാഷണൽ കൗൺസിൽ അംഗങ്ങളും, സര്‍ക്കാര്‍ പ്രതിനിധികളുമടക്കം വിവിധ പ്രായക്കാരായ നിരവധി പേര്‍ പങ്കെടുത്തു.
ജനങ്ങള്‍ക്കിടയില്‍ മെച്ചപ്പെട്ട ആരോഗ്യവും സന്തോഷവും വര്‍ദ്ധിപ്പിക്കുവാന്‍ ലക്ഷ്യമിട്ടുള്ള പരിപാടിയായതിനാലാണ് ശൈഖ് അബ്ദുൽ അസീസ് ബിന്‍ ഹുമൈദ് അല്‍ നുഐമി കൂടി പങ്കെടുത്തതെന്ന് ഫൗണ്ടേഷന്‍ വക്താവ് ഹുമൈദ് യുസഫ് അല്‍ അജ്മാനി പറഞ്ഞു. നാലു കിലോമീറ്റർ ദൂരം താണ്ടിയ പരിപാടിക്കിടെ നിറങ്ങള്‍ വിതറികൊണ്ട് പങ്കെടുത്തവര്‍ ആഘോഷം പങ്കുവെച്ചു. പരിപാടിയോടനുബന്ധിച്ച് സംഗീത വിരുന്നും നൃത്ത മത്സരങ്ങളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.