നിയന്ത്രണംവിട്ട വാഹനം മറിഞ്ഞു തീപിടിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

അജ്മാന്‍: അമിതവേഗത്തില്‍ വാഹനമോടിച്ചതി​നെ തുടര്‍ന്ന് നിയന്ത്രണംവിട്ട വാഹനം മറിഞ്ഞ്​ തീപിടിച്ചു രണ്ടു പേര്‍ക്ക് പരിക്കേറ്റു. അജ്മാൻ എമിറേറ്റിലെ അൽ റഖയബ് റെസിഡൻഷ്യൽ ഏരിയയിലെ റോഡിലാണ് വാഹനം അപകടത്തിൽപെട്ടത്. അമിതവേഗത്തില്‍ വന്ന വാഹനം റോഡി​െൻറ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. തുടര്‍ന്ന് വാഹനത്തിന് തീപിടിച്ചു.

വാഹനത്തിലുണ്ടായിരുന്ന അറബ് സ്വദേശികളായ രണ്ടുപേര്‍ ചാടി പുറത്തുകടന്നതിനാൽ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടവിവരം അറിഞ്ഞ ഉടൻ അജ്മാൻ പൊലീസ്​ ഓപറേഷൻ റൂം അധികൃതര്‍ സംഭവസ്ഥലത്തെത്തി തീയണച്ചു. ഡ്രൈവറുടെ അശ്രദ്ധയാണ്‌ അപകടത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. അമിതവേഗത്തില്‍ വന്ന കാര്‍ നടപ്പാതയുടെ ഓരത്ത് ഇടിച്ച് മറിയുകയായിരുന്നെന്നും അപകടംപറ്റിയ യുവാക്കള്‍ അടിയന്തര ചികിത്സക്കുശേഷം ആശുപത്രി വിട്ടതായും പൊലീസ് അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.