ഹത്തയിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തപ്പോൾ
‘ക്ലാസിലൊരു പുഞ്ചിരി’ വിരിയിച്ച് ഹത്ത പൊലീസ് സ്റ്റേഷൻ
ദുബൈ: ദുബൈ പൊലീസിന്‍റെ ഹത്ത പൊലീസ് സ്റ്റേഷൻ തറഹും ചാരിറ്റി ഫൗണ്ടേഷനുമായി സഹകരിച്ച് നടപ്പിലാക്കിയ ‘എ സ്മൈൽ ഇൻ ദി ക്ലാസ് റൂം’ എന്ന കമ്യൂണിറ്റി സംരംഭത്തിലൂടെ ഹത്തയിലെ 400 വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പുതിയ ഹത്ത മജ്‌ലിസിൽ നടന്ന ചടങ്ങിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്കാണ് ലാപ്ടോപ്പുകൾ, സ്മാർട്ട് ടാബ്‌ലെറ്റുകൾ, സ്‌കൂൾ ബാഗുകൾ, മറ്റ് പഠനോപകരണങ്ങൾ എന്നിവ നൽകിയത്. പുതിയ അധ്യയന വർഷത്തിലേക്ക് സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും പ്രവേശിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
സുരക്ഷ നിലനിർത്തുന്നതിനപ്പുറം സമൂഹത്തിലെ നിർധനരെ സഹായിക്കാനും ജനങ്ങളുമായുള്ള ബന്ധം ദൃഢമാക്കാനും ദുബൈ പൊലീസ് പ്രതിജ്ഞാബദ്ധരാണെന്ന് ഹത്ത പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ മുബാറക് അൽ കെത്ബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.