റീഡിങ് ചലഞ്ച് പോസ്റ്റർ കൂറ്റമ്പാറ
അബ്ദുറഹ്മാൻ ദാരിമി പ്രകാശനം ചെയ്യുന്നു
റീഡിങ് ചലഞ്ച് സംഘടിപ്പിക്കുന്നു
അബൂദബി: ഐ.സി.എഫ് അന്താരാഷ്ട്ര തലത്തിൽ റീഡ് ആൻഡ് ലീഡ് എന്ന മുദ്രാവാക്യത്തിൽ സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി മദീന സായിദ് സെക്ടറിന്റെ നേതൃത്വത്തിൽ റീഡിങ് ചലഞ്ച് സംഘടിപ്പിക്കുന്നു.
പ്രവാചക പ്രേമികളിലും പൊതു ജനങ്ങളിലും വായനയെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തിൽ റബീഉൽ അവ്വൽ മാസത്തിൽ പ്രവാചകൻ വിഷയമാകുന്ന ഒരു പുസ്തകമെങ്കിലും വായിക്കുക എന്നതാണ് ചലഞ്ച്. വായിച്ച പുസ്തകത്തിന്റെ പേരും വയനാനുഭവത്തെക്കുറിച്ചുള്ള ലഘു വിവരണവും നിർദിഷ്ട വാട്സ് ആപ് നമ്പറിൽ അയക്കണം. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.