‘കൽബ വിന്റർ’ പരിപാടികളുടെ ഭാഗമായി ഒരുക്കിയ കലാപ്രകടനം
കൽബ: ഷാർജ ഷോപ്പിങ് പ്രമോഷന്റെ ഭാഗമായി ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി കൽബ പബ്ലിക് മാർക്കറ്റിൽ ‘കൽബ വിന്റർ’ പരിപാടി സംഘടിപ്പിച്ചു. വിവിധ ഷോപ്പിങ് പ്രവർത്തനങ്ങളും നാടൻ കലാരൂപങ്ങളുമാണ് ഒരുക്കിയത്. ആഘോഷമേളങ്ങളോടെ നടന്ന രണ്ടുദിവസത്തെ പരിപാടിയിൽ മാർക്കറ്റിലെത്തിയവർക്ക് നിരവധി സമ്മാനങ്ങളും വിതരണം ചെയ്തു. മാർക്കറ്റിലെ സംരംഭങ്ങളെ പിന്തുണക്കാനും ഷാർജയുടെ കിഴക്കൻ മേഖലയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനും ലക്ഷ്യമിട്ടാണ് ചേംബർ ഓഫ് കോമേഴ്സ പരിപാടി ഒരുക്കിയത്.
പരിപാടിയുടെ ഭാഗമായി പൊതുജനങ്ങൾക്കായുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും യു.എ.ഇ, ഈജിപ്ത്, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള നാടോടി ട്രൂപ്പുകൾ അവതരിപ്പിച്ച കലാപ്രകടനങ്ങളും അരങ്ങേറി. മത്സരങ്ങളിൽ പങ്കെടുക്കുകയും കലാപ്രകടനങ്ങൾ കാഴ്ചവെക്കുകയും ചെയ്ത വ്യക്തികൾക്കും കുടുംബങ്ങൾക്കും പൊതുജനങ്ങൾക്കും സമ്മാനങ്ങൾ കൈമാറി. ഷാർജ ഷോപ്പിങ് പ്രമോഷന്റെ ഭാഗമായി വിവിധ ഉൽപന്നങ്ങൾ ഓഫറോടെ ലഭ്യമാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.