അബൂദബി: പുതുക്കിയ ഭീകര പട്ടികയിൽ ഉൾപ്പെട്ട സംഘടനകളുടെയും വ്യക്തികളുടെയും ബാങ്ക് അക്കൗണ്ടുകളും നിക്ഷേപങ്ങളും മരവിപ്പിക്കാൻ യു.എ.ഇ സെൻട്രൽ ബാങ്ക് നിർദേശം നൽകി. രാജ്യത്തെ ബാങ്കുകൾക്കും മറ്റു പണവിനിമയ സ്ഥാപനങ്ങൾക്കുമാണ് ഇതു സംബന്ധിച്ച സർക്കുലർ അയച്ചത്. സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഇൗജിപ്ത് രാജ്യങ്ങൾ നേരത്തെ പ്രഖ്യാപിച്ച ഭീകര പട്ടികയിൽ കൂടുതൽ സംഘടനകളെയും വ്യക്തികളെയും ഉൾപ്പെടുത്തിയ സാഹചര്യത്തിലാണ് സെൻട്രൽ ബാങ്കിെൻറ നടപടി. അതേസമയം, യു.എ.ഇ ഫെഡറൽ നിയമം 07/2014 ഭീകര സംഘടനയായി പ്രഖ്യാപിക്കപ്പെട്ട അൽകറാമ ഫൗണ്ടേഷന് പ്രത്യേക ഉപദേശക പദവി ശിപാർശ ചെയ്തതിൽ യു.എ.ഇ ആശങ്ക പ്രകടിപ്പിച്ചു.
ന്യൂയോർക്കിൽ നടക്കുന്ന െഎക്യരാഷ്ട്ര സഭ സാമ്പത്തിക-സാമൂഹിക കൗൺസിലിൽ ബുധനാഴ്ചയാണ് യു.എ.ഇ ആവശ്യമുന്നയിച്ചത്. യു.എ.ഇയുടെ ആവശ്യം െഎകകണ്ഠ്യേന പാസാക്കി. അൽകറാമ ഫൗണ്ടേഷന് പ്രത്യേക ഉപദേശക പദവി നൽകേണ്ടെന്ന െഎക്യരാഷ്ട്ര സഭ സാമ്പത്തിക^സാമൂഹിക കൗൺസിൽ തീരുമാനത്തെ െഎക്യരാഷ്ട്ര സഭയിലെ യു.എ.ഇ അംബാസഡറും സ്ഥിരം പ്രതിനിധിയുമായ ലന നുസൈബ സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.