Posted On
date_range Updated On
date_range അബൂദബി ഇന്ത്യന്‍ എംബസിയില്‍ ഇന്ന് ഓപൺ ഹൗസ്
അബൂദബി: അബൂദബിയിലെ ഇന്ത്യന്‍ എംബസിയില്‍ വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മുതല്‍ വൈകീട്ട് നാലുവരെ ഇന്ത്യന്‍ പ്രവാസികൾക്കായി ഓപണ്‍ ഹൗസ് സംഘടിപ്പിക്കും. തൊഴില്‍, കോണ്‍സുലാര്‍, വിദ്യാഭ്യാസം, ക്ഷേമം സംബന്ധമായ വിഷയങ്ങളില്‍ ഇന്ത്യന്‍ പ്രവാസികൾക്ക് ഓപണ്‍ ഹൗസില്‍ സംശയങ്ങള്‍ ഉന്നയിക്കാവുന്നതോ ഉപദേശങ്ങള്‍ തേടാവുന്നതോ ആണ്.
ഓപണ്‍ ഹൗസ് നടക്കുന്നതിനാല്‍ എംബസിയില്‍ പാസ്‌പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്‍ തുടങ്ങിയ കോണ്‍സുലാര്‍ സേവനങ്ങള്‍ വെള്ളിയാഴ്ച ലഭ്യമല്ലെന്ന് അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം മേയിലും ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.