അൽ ​െഎൻ ഒയാസിസ് സ്​കൂളിൽ ഓൺലൈൻ സ്പോർട്​സ്​ ടെക്കിന് തുടക്കം

അൽഐൻ: ലോക്​ഡൗൺ കാലത്തും വിദ്യാർഥികളെ കായിക മേഖലയിൽ സജീവമാക്കി നിർത്താൻ ഒയാസിസ് ഇൻറർനാഷനൽ സ്​കൂൾ ‘സ്പോർട്​സ്​ ടെക്ക്’ പരിപാടി സംഘടിപ്പിച്ചു. 

സ്ക്കിപ്പിംഗ്, സോക്കർ ജഗ്ളിങ്, സിറ്റ് അപ് ചലഞ്ച്, പുഷ്-അപ് ചലഞ്ച് എന്നിവയായിരുന്നു പ്രധാന മത്സരങ്ങൾ. സ്​കൂളി​​െൻറ ഓൺലൈൻ കായിക മത്സരങ്ങളുടെ ഉദ്ഘാടനം പ്രിൻസിപ്പൽ ജയാനാരായണൻ നിർവഹിച്ചു. 

അക്കാദമിക് ഡയറക്​ടർ സി.കെ.എ. മനാഫ് അധ്യക്ഷത വഹിച്ചു. അഡ്​മിനിസ്ട്രേറ്റർ ജി. ദീപക് വർമ സംസാരിച്ചു. കായികാധ്യാപകരായ ഒ.കെ. ഗംഗാധരൻ, അഞ്​ജു മാത്യു എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

Tags:    
News Summary - online school sports meet - gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.