ഒാൺലൈൻ ഗെയിമുകൾ വെറ​ും കളിയല്ല

ദുബൈ:  കമ്പ്യൂട്ടറിലും ടാബിലും ഫോണിലും കുത്തിയിരുന്ന്​ മക്കൾ  കളിക്കുന്ന ഗെയിമുകൾ എന്താണെന്ന്​ ശ്രദ്ധിക്കാറുണ്ടോ? ഒാ, എന്തോ ഗെയിം അവർ കളിക്കുന്നതു കാണാം, എനിക്കതൊന്നും മനസിലാവൂല എന്ന പറയുന്ന രക്ഷിതാവാണ്​ താങ്കളെങ്കിൽ ആ നിലപാട്​ മാറ്റണം. രസകരവും ആവേശകരവും വിജ്​ഞാനം നൽകുന്നതുമായ കളികൾ മാത്രമല്ല, നിഷ്​കളങ്കരായ കുഞ്ഞുങ്ങളെ വശീകരിച്ച്​ ലഹരിയിലേക്കും മറ്റു അനാശ്യാസങ്ങളിലേക്കും വഴിതെറ്റിക്കുന്ന ആയിരക്കണക്കിന്​ ഗെയിമുകളും ഒാൺലൈനിലുണ്ട്​. ഇത്തരം കളികളെയും സൈറ്റുകളെയും സംബന്ധിച്ച്​ ദുബൈ പൊലീസ്​ തന്നെ മുന്നറിയിപ്പ്​ നൽകിക്കഴിഞ്ഞു. 

കുട്ടികളെ കുറ്റങ്ങൾക്കും അക്രമങ്ങൾക്കും പ്രേരിപ്പിക്കുന്ന നിരവധി സൈറ്റുകൾ ശ്രദ്ധയിൽപ്പെട്ടതായി കുറ്റാന്വേഷണ വിഭാഗം മേധാവി മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി വ്യക്​തമാക്കി. കൊലയും മോഷണവും മുതൽ തീവ്രവാദം വരെ പഠിപ്പിക്കുന്ന സൈറ്റുകളുണ്ട്​. തട്ടിപ്പുകൾ നടത്താൻ ഉപദേശം നൽകുന്നവയുമുണ്ട്​. 

കുട്ടികൾ ഇൗ വലയിൽ വീഴാതിരിക്കാൻ ഗെയിം സ​​​െൻററുകളിലും ഇൻറർനെറ്റ്​ കഫേകളിലും പൊലീസ്​ കനത്ത നിരീക്ഷണം ഏർപ്പെടുത്തിക്കഴിഞ്ഞു. എന്നാൽ വീടുകളിൽ കുട്ടികൾ കമ്പ്യുട്ടറും ഗെയിമുകളും  ഉപയോഗിക്കുന്നതിൽ മാതാപിതാക്കളുടെ നിരീക്ഷണം വേണം. സാമുഹിക മാധ്യമങ്ങളിലെ ചങ്ങാത്തങ്ങളും ശ്രദ്ധിക്കണം.

അജ്​ഞാതരായ അക്രമികൾ വ്യാജ പേരും വിലാസവും കാണിച്ച്​ കുട്ടിക​ളുമായി കൂട്ടു സ്​ഥാപിച്ച്​ തെറ്റായ ബന്ധങ്ങളുണ്ടാക്കാനും ശ്രമിക്കുന്നുണ്ട്​. മയക്കുമരുന്നുപയോഗത്തിന്​ പ്രോത്​സാഹിപ്പിക്കുന്ന 38 വെബ്​സൈറ്റുകൾ ഇൗയിടെ ദുബൈ പൊലീസ്​ പൂട്ടിച്ചിരുന്നു. മയക്കുമരുന്ന്​ കള്ളക്കടത്ത്​ നടത്തി പണമുണ്ടാക്കാമെന്ന്​ പറയുന്ന ഗെയിമുകൾ പോലുമു​ണ്ടെന്ന്​ മയക്കുമരുന്ന്​ വിരുദ്ധ വിഭാഗം ഡയറക്​ടർ കേണൽ ഇൗദ്​ മുഹമ്മദ്​ താനി ഹരീബ്​ ചൂണ്ടിക്കാട്ടി.  ദുബൈ പൊലീസ്​ നിരന്തരമായ ഇലക്​​േട്രാണിക്​ പട്രോൾ നടത്തുന്നുണ്ട്​്​ . വീട്ടിൽ സ്​നേഹപൂർവകമായ പട്രോളിങ്​ രക്ഷിതാക്കളും നടത്തിയാൽ നമ്മുടെ മക്കളെ കുരുക്കാൻ ശ്രമിക്കുന്ന ദുഷ്​ട സംഘങ്ങളെ പടിക്കു പുറത്താക്കാനാവും.

News Summary - online games uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.