ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി
റാസല്‍ഖൈമ: യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ പേരില്‍ ഒൗദ്യോഗിക വെബ്സൈറ്റ് സ്ഥാപിച്ച് റാക് ഗവ. മീഡിയ ഓഫിസ് (റാക് ജി.എം.ഒ). www.saudbinsaqr.ae എന്ന വിലാസത്തിലുള്ള വെബ് സൈറ്റ് ശൈഖ് സഊദിന്റെ ജീവിത യാത്ര, നേതൃത്വം, മാനുഷിക പ്രവര്‍ത്തനങ്ങള്‍, റാസല്‍ഖൈമയുടെ സുസ്ഥിരതക്ക് വഴിതെളിച്ച ദീര്‍ഘവീക്ഷണം എന്നിവയെക്കുറിച്ച സമഗ്ര വിവരങ്ങള്‍ നല്കുന്നു. വ്യക്തിഗതവും ഔദ്യോഗികവുമായ സുപ്രധാന ഘട്ടങ്ങള്‍, സേവന പ്രവര്‍ത്തനങ്ങള്‍, റാസല്‍ഖൈമയുടെ പുരോഗതിക്കായി രൂപപ്പെടുത്തിയ പദ്ധതികളും സൈറ്റില്‍ ലഭ്യമാണ്.
റാസല്ഖൈമയെക്കുറിച്ച് പ്രത്യേക വിഭാഗവും സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചരിത്രം, പുതിയ വികസന വിവരങ്ങളോടൊപ്പം മികച്ച ചിത്രങ്ങളും സൈറ്റിലുണ്ട്. റാക് ഭരണാധിപന്റെ പുതിയ പരിപാടികളും ഒൗദ്യോഗിക പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളുന്ന വാര്‍ത്തകള്‍, വിഡിയോകള്‍, ചിത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി മീഡിയ സെന്ററും വെബ്സൈറ്റില്‍ സജ്ജീകരിച്ചിരിക്കുന്നു. ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ നേതൃത്വത്തെ നിര്‍വചിക്കുന്ന ഉയര്‍ന്ന മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് വെബ് സൈറ്റെന്ന് റാക് മീഡിയ ഓഫിസ് ഡയറക്ടര്‍ ജനറല്‍ ഹെബ ഫത്താനി അഭിപ്രായപ്പെട്ടു. ജനങ്ങളുമായുള്ള ഇടപെടല്‍ ശക്തിപ്പെടുത്താനും ഭരണാധിപനുമായി ബന്ധപ്പെട്ട പുതിയതും കൃത്യവുമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനാണ് വെബ്സൈറ്റ് രൂപകൽപന ചെയ്തത്. യു.എ.ഇയുടെ ഐക്യം, പുരോഗതി, ദീര്‍ഘകാല വികസനം എന്നിവയില്‍ ശൈഖ് സഊദ് വഹിക്കുന്ന പങ്കും സൈറ്റില്‍ ലഭ്യമാണെന്നും ഹെബ ഫത്താനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.