എം.എൻ ഹരികൃഷ്ണ (പ്രസിഡന്‍റ്), ബിജു എസ് പിള്ള ) ജനറൽ സെക്രട്ടറി), അഭിലാഷ് കുമാർ (ട്രഷറർ)
Posted On
date_range Updated On
date_range മന്നം സാംസ്കാരിക സമിതി ഭാരവാഹികൾ
ഷാർജ: മന്നം സാംസ്കാരിക സമിതി (മാനസ്) യു.എ.ഇ 2026-2027 വർഷത്തെ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലായിരുന്നു ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്. എം.എൻ ഹരികൃഷ്ണനാണ് പുതിയ പ്രസിഡന്‍റ്. ജനറൽ സെക്രട്ടറിയായി ബിജു എസ് പിള്ളയെയും ട്രഷററായി അഭിലാഷ് കുമാറിനെയും തിരഞ്ഞെടുത്തു. 12 അംഗങ്ങളുള്ള ഭരണ സമിതിയിൽ രഘുകുമാർ മണ്ണൂരത്ത്, റജി മോഹനൻ നായർ എന്നിവരാണ് രക്ഷാധികാരികൾ. 35 അംഗങ്ങൾ ഉള്ള എക്സിക്യൂട്ടിവ് കമ്മിറ്റിയേയും ഉപദേശക സമിതിയേയും യോഗത്തിൽ തെരഞ്ഞെടുത്തു. കൂടാതെ, 35 അംഗങ്ങൾ നേതൃത്വം നൽകുന്ന വനിതാവേദി, കുട്ടികളുടെ കലാ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനുള്ള ബാലവേദി എന്നിവ ഉൾപ്പെടെയുള്ള നിരവധി ഉപസമിതികളും ചുമതലയേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.