വില വർധനവിലും സ്വർണ നിക്ഷേപത്തിൽ തിളങ്ങി ഒ ഗോൾഡ്​

ദുബൈ: സർവകാല റെകോഡുകളെല്ലാം മറികടന്ന്​​ സ്വർണവില റോക്കറ്റ്​ പോലെ കുതിക്കുകയാണ്​. അതോടൊപ്പം സ്വർണത്തിൻമേലുള്ള നിക്ഷേപ സാധ്യതകളും അനുദിനം വർധിക്കുന്നു​. സ്വർണം എപ്പോഴും സ്ഥിരതയുടെ ​പ്രതീകമായാണ് വിലയിരുത്തപ്പെടാറ്​​​. അത്​ എത്രമാത്രം മൂല്യമുള്ളതാണെന്ന്​ ഇക്കഴിഞ്ഞ ആഗസ്റ്റി​ൽ നമ്മൾ ഒരിക്കൽ കൂടി കണ്ടു കഴിഞ്ഞു. ആഗസ്റ്റിൽ സ്വർണവിലയിലുണ്ടായ അഭൂതപൂർവമായ കുതിപ്പ്​ ലോകമെമ്പാടുമുള്ള നിക്ഷേപകരുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. വിലയിലെ അനിശ്ചിതത്വങ്ങൾക്കിടയിലും സുരക്ഷിത നിക്ഷേപമെന്ന സ്​റ്റാറ്റസ്​ നിലനിർത്താൻ സ്വർണത്തിന്​ കഴിയുന്നുണ്ട്​. സ്വർണ നിക്ഷേപത്തിൽ യു.എ.ഇ കേന്ദ്രമായി പ്രവർത്തിക്കുന്ന മുൻനിര ഡിജിറ്റൽ പ്ലാറ്റ്​ഫോമാണ്​ ഒ ഗോൾഡ്​. ഏറ്റവും വിശ്വസനീയമായ സ്വർണ നിക്ഷേപ ആപ്ലിക്കേഷനാണിത്​.

ലോകത്ത്​ എവിടെ നിന്ന്​ വേണമെങ്കിലും ലളിതമായ നടപടികളിലൂടെ ആർക്കും സ്വർണത്തിൽ നിക്ഷേപിക്കാൻ ഒ ഗോൾഡ്​ അവസരം നൽകുന്നു​. ഉപഭോക്​താവിന്​ എളുപ്പത്തിൽ സ്വർണം വാങ്ങാനും വിൽക്കാൻ നിക്ഷേപം ഏത്​ സമയത്തും എവിടെ വെച്ചും ട്രാക്ക്​ ചെയ്യാനും കഴിയുന്ന രീതിയിലാണ്​ ആപ്പിന്‍റെ രൂപകൽപന. ഒരു ദിർഹം മുതൽ നിക്ഷേപം നടത്താമെന്നതാണ്​ ഇതിന്‍റെ ഏറ്റവും വലിയ സവിശേഷത. കൂടാതെ നിക്ഷേപകർക്ക് അവരുടെ സ്വർണ്ണ നിക്ഷേപം വളർത്താൻ സഹായിക്കുന്ന നൂതനമായ സവിശേഷതകളും ഒ ഗോൾഡ്​ പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നു.

ഇതിലെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്‍റ്​ പ്ലാൻ (എസ്​.ഐ.പി) ഇടപാടുകാർക്ക്​ ചെറിയ തുകകൾ പതിവായി നിക്ഷേപിക്കാൻ അവസരം നൽകുന്നതാണ്​. ഇതു വഴി ദീർഘകാല നിക്ഷേപമായി മാറ്റാനും സമ്പാദ്യ ശീലം വളർത്താനും കഴിയും. പിഴയില്ലാതെ, ഏത്​ സമയത്ത്​ വേണമെങ്കിലും തങ്ങളുടെ നിക്ഷേപം പിൻവലിക്കാനും നിക്ഷേപകർക്ക്​ അവസരമുണ്ട്​. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പ്ലാറ്റ്‌ഫോം പങ്കിടുന്ന ഉപയോക്താക്കൾക്ക് പ്രതിഫലം നൽകുന്ന പദ്ധതിയാണ്​ ‘റഫർ ആൻഡ് ഏൺ’. ഇതുവഴി ഒരുമിച്ച്​ പ്രയോജനം നേടുന്ന സ്വർണ്ണ നിക്ഷേപകരുടെ ഒരു കമ്യൂണിറ്റി തന്നെ സൃഷ്ടിക്കാനാവും.

അടുത്തിടെ ബോട്ടിം ഉപഭോക്​താക്കാൾക്കായി ഒ ഗോൾഡ്​ പ്രത്യേക നിക്ഷേപ പദ്ധതി അവതരിപ്പിച്ചിരുന്നു. ഏതാണ്ട്​ എട്ട്​ ദശലക്ഷം ഉപഭോക്​താക്കൾക്കാണ്​ ഇതുവഴി സ്വർണം നിക്ഷേപത്തിന്​ അവസരം ലഭിക്കുക. സ്വർണ രൂപത്തിൽ തന്നെ നിക്ഷേപകർക്ക്​ റിട്ടേൺ ലഭിക്കാൻ അവസരം നൽകുന്ന ശരീഅ സർട്ടിഫൈഡ്​ വക്കാല ഗോൾഡ്​ ഏണിങ്​ പ്രോഗ്രാമും ഒ ഗോൾഡ്​ അവതരിപ്പിച്ചിരുന്നു. പ്രതിവർഷം 16 ശതമാനം വരെ ലാഭ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്​. സ്വർണവിലയിൽ ഇപ്പോഴുണ്ടാകുന്ന വില വർധന വെറുമൊരു തലക്കെട്ടിനപ്പുറത്തേക്ക്​ സ്വർണം എന്നും സ്ഥിരതയുള്ള നിക്ഷേപമാണെന്നുള്ള വിപണി നൽകുന്ന വ്യക്​തമായ ഒരു സൂചനയാണ്​. സ്വർണത്തിലെ സാധ്യതകൾ മനസിലാക്കി ഒ ഗോൾഡുമായി ചേർന്ന്​ ഇ​പ്പോൾ തന്നെ നിക്ഷേപം ആരംഭിക്കൂ. വിശ്വസ്തയോടെ ഭാവി സുരക്ഷിതമാക്കൂ.


Tags:    
News Summary - O Gold shines in gold investment despite price hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.