Posted On
date_range Updated On
date_range റിയാദിൽ ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു
റിയാദ്: അസുഖം ബാധിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. പത്തനംതിട്ട റാന്നി കണ്ടംപേരൂർ ചക്കുളത്ത് വർഗീസ് ജോർജിെൻറ ഭാര്യ ജാൻസി എബ്രഹാം (49) ആണ് കിങ് ഖാലിദ് മെഡിക്കൽ യൂനിവേഴ്സ്റ്റി ആശുപത്രിയിൽ മരിച്ചത്. ദുർമയിലെ കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ സ്റ്റാഫ് നഴ്സായിരുന്നു. രോഗബാധയെ തുടർന്ന് ഏതാനും ദിവസം മുമ്പ് റിയാദിൽ കൊണ്ടുവന്ന് കിങ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മക്കൾ: ജെസിൻ, ജിജിൻ, ജിസ്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.