അൽ​െഎൻ ​െഎ.എസ്​.സി: മുഴുവൻ സ്​ഥാനങ്ങളിലും യുനൈറ്റഡ്​ മൂവ്​മെൻറിന്​ വിജയം

ഡോ. ശശി സ്​റ്റീഫൻ പ്രസിഡൻറായും ജിതേഷ്​ പുരുഷോത്തമൻ ജനറൽ സെക്രട്ടറിയായും കെ.വി. തസ്​വീർ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു
അൽ​െഎൻ: അൽ​െഎൻ ഇന്ത്യൻ സോഷ്യൽ സ​െൻററി​​െൻറ (​െഎ.എസ്​.സി) 2017-^18 വർഷത്തെ ഭാരവാഹി തെരഞ്ഞെടുപ്പിൽ മുഴുവൻ സ്​ഥാനങ്ങളിലും യുനൈറ്റഡ്​ മൂവ്​മ​െൻറിന്​ വിജയം. ഡോ. ശശി സ്​റ്റീഫൻ പ്രസിഡൻറായും ജിതേഷ്​ പുരുഷോത്തമൻ ജനറൽ സെക്രട്ടറിയായും കെ.വി. തസ്​വീർ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ: സേതുനാഥ് വിശ്വനാഥൻ (വൈസ് പ്രസി), ദുരൈ രാജ് രാജവേൽ (അസി. ജനറൽ സെക്ര), സാജിദ് പാലക്കാട് (കലാവിഭാഗം സെക്ര), സൈഫുദ്ദീൻ ഉദിനക്കൂട്ടിൽ (കലാവിഭാഗം അസി. സെക്ര), ജുനൈദ് പഴയില്ലത്ത് (കായിക വിഭാഗം സെക്ര), റോഷൻ നായർ (കായിക വിഭാഗം അസി. സെക്ര), സന്തോഷ് കുമാർ (സാഹിത്യവിഭാഗം സെക്ര), മുഹമ്മദ് അൻസാർ (സാഹിത്യവിഭാഗം അസി. സെക്ര), മിതേഷ് ഷാ (അസി. ട്രഷറർ), മുഹമ്മദ് നസീർ (ഓഡിറ്റർ), മുഹമ്മദ് ഷഫീർ (അസി. ഓഡിറ്റർ), അബ്​ദുൽ മുത്തലീബ്, എസ്​.സി. മുരുകൻ, മഞ്​ജിത്ത് സിങ്​ (കമ്മിറ്റി അംഗങ്ങൾ). 

യു.എ.ഇ സാമൂഹിക വികസന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരുന്നു തെരഞ്ഞെടുപ്പ്​. ഭരണസമിതിയിലെ 17 സ്ഥാനങ്ങളിലേക്കായി മൂന്നു മുന്നണികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. പ്രധാന മുന്നണിയായ യുനൈറ്റഡ് മൂവ്മ​െൻറ്​ മുഴുവൻ സ്ഥാനങ്ങളിലേക്കും മത്സരിച്ചപ്പോൾ ഡെമോക്രാറ്റിക് ഫ്രണ്ട് പത്ത്​ സ്​ഥാനങ്ങളിലേക്കും മൂന്നാം മുന്നണി രണ്ട്​ സ്​ഥാനങ്ങളിലേക്കും മത്സരിച്ചു. ഉന്നത വിദ്യാഭ്യാസ- ഗവേഷണ രംഗങ്ങളിൽ രണ്ടു പതിറ്റാണ്ടിലേറെ പ്രവീണ്യമുള്ളയാളാണ്​ ഡോ. ശശി സ്​റ്റീഫൻ. കോർപ്പറേറ്റ് ബാങ്കിങ്​ മേഖലയിലാണ്​ ജിതേഷ് പുരുഷോത്തമൻ പ്രവർത്തിക്കുന്നത്​. കെ.വി. തസ്​വീർ മാനേജ്മ​െൻറ്​ വിദഗ്ധനാണ്​. 

അൽ ​െഎനിലെ ഇന്ത്യൻ സമൂഹത്തി​​െൻറ ഉന്നതിക്ക്​ കൂട്ടായ പ്രവർത്തനങ്ങൾക്ക്​ പുതിയ ഭാരവാഹികളുടെ നേതൃത്വത്തിൽ അസോസിയേഷൻ നേതൃത്വം നൽകുമെന്ന്​ യുനൈറ്റഡ്​ മൂവ്​മ​െൻറ്​ സാരഥികൾ ജിമ്മി (ടി.വി.എൻ. കുട്ടി), രാമചന്ദ്രൻ പേരാമ്പ്ര, ഇ​.കെ. സലാം, ഉണ്ണീൻ പൊന്നേത്ത് എന്നിവർ പറഞ്ഞു.

Tags:    
News Summary - nis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.