Posted On
date_range Updated On
date_range ഫൈസൽ ഫരീദിനെ ചോദ്യം ചെയ്തു; എൻ.െഎ.എ സംഘം ദുബൈയിൽ നിന്നും മടങ്ങി
ദുബൈ: സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് യു.എ.ഇയിലെത്തിയ എൻ.െഎ.എ സംഘം മൂന്നാം പ്രതി ഫൈസൽ ഫരീദിനെ ചോദ്യം ചെയ്തു. അബൂദബിയിലായിരുന്നു ചോദ്യം ചെയ്യൽ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം സംഘം ബുധനാഴ്ച രാവിലെ ഇന്ത്യയിലേക്ക് മടങ്ങി.
കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ചോദ്യം ചെയ്യലിൽ എൻ.െഎ.എ സംഘത്തിന് ലഭിച്ചതായാണ് സൂചന. ഫൈസൽ ഫരീദിെൻറ വിലാസത്തിൽ നിന്നാണ് തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിലേക്ക് പാഴ്സൽ അയച്ചത്. ഇതിെൻറ ഉറവിടം കണ്ടെത്തുകയായിരുന്നു സംഘത്തിെൻറ പ്രധാന ലക്ഷ്യം. സ്വപ്ന സുരേഷും സരിത്തുമടക്കം ഇന്ത്യയിലുള്ള പ്രതികളുമായുള്ള ബന്ധവും ചോദിച്ചറിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.