ഒന്നാമത് റെജിന്‍ ലാല്‍ മെമ്മോറിയല്‍ ഷാബിയ പ്രീമിയര്‍ ലീഗില്‍ ഒന്നാമതെത്തിയ ടീം ഡി.സി.എ ഹണ്ടേഴ്സ് അബൂദബി ടീം
അബൂദബി: ഒന്നാമത് റെജിന്‍ ലാല്‍ മെമ്മോറിയല്‍ ഷാബിയ പ്രീമിയര്‍ ലീഗിന് സമാപനം. യു.എ.ഇയിലെ 12 ടീമുകള്‍ പങ്കെടുത്ത ക്രിക്കറ്റ് മത്സരത്തില്‍ ഡി.സി.എ ഹണ്ടേഴ്സ് അബൂദബി ജേതാക്കളായി. യങ് ഇന്ത്യന്‍സ് അബൂദബിയെയാണ് പരാജയപ്പെടുത്തിയത്.
സമ്മാനദാന ചടങ്ങില്‍ ലോക കേരള സഭ അംഗം അഡ്വ. അന്‍സാരി സൈനുദ്ദീന്‍, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ബീരാന് കുട്ടി, അബൂദബി ശക്തി പ്രസിഡന്റ് കെ.വി. ബഷീര്‍, ജനറല്‍ സെക്രട്ടറി സിയാദ്, സ്പോര്‍ട്സ് സെക്രട്ടറി ഉബൈദ്, കേന്ദ്ര എക്സിക്യൂട്ടിവ് അംഗങ്ങളായ അജിന്, സുമ, വിപിന്‍ കേന്ദ്ര കമ്മിറ്റി അംഗം ജയന് പൊറ്റക്കാട്, മേഖല പ്രസിഡന്റ് ജുനൈദ്, സെക്രട്ടറി അച്യുത്, ട്രഷറര്‍ ഷാജി, മേഖല എക്സിക്യൂട്ടിവ് അംഗങ്ങളായ ജ്യോതിഷ്, ശ്രീഷ്മ അനീഷ്, മേഖല കമ്മിറ്റി അംഗങ്ങളായ ജിഷ്ണു, രവിശങ്കര്‍, ഷിബു, ഹില്‍ട്ടണ്‍, രാകേഷ്, ബിജു, വനിത ബാലസംഘത്തിലെ അര്‍ഷ, അനന്യ, ബിജു എന്നിവര്‍ എന്നിവര്‍ വിജയികള്‍ക്ക് സമ്മാനദാനം നടത്തി. ഡ്രീം ക്രിക്കറ്റ് അക്കാദമി ഡയറക്ടര്‍ മധു, മേഖല സ്പോര്‍ട്സ് സെക്രട്ടറി ഷബീര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.