Posted On
date_range Updated On
date_range മസാഫി റോഡില്‍ പുതിയ നിരീക്ഷണ കാമറ
റാസല്‍ഖൈമ: മസാഫി റോഡില്‍ കാലഹരണപ്പെട്ട വാഹനങ്ങളെയും നിശ്ചിത സമയം കഴിഞ്ഞ് ട്രക്ക് ക്രോസിങ്ങുകളെയും കുടുക്കുന്ന നിരീക്ഷണ കാമറ സ്ഥാപിച്ചു. സുരക്ഷിതമായ ഗതാഗത നിയന്ത്രണത്തിനാണ് റഡാര്‍ സ്ഥാപിച്ചതെന്ന് റാക് പൊലീസ് സെന്‍ട്രല്‍ ഓപറേഷന് ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞു.
പെര്‍മിറ്റ് ഇല്ലാതെയും അനുവദനീയമായ സമയം കഴിഞ്ഞും റോഡ് ഉപയോഗിക്കുന്ന ട്രക്കുകളുടെ നിയമലംഘനം റഡാറില്‍ പതിയും. കാലഹരണപ്പെട്ട വാഹനങ്ങളെയും റഡാര്‍ കുടുക്കും.
വാഹനം ഉപയോഗിക്കുന്നവര്‍ ലൈസന്‍സ് പുതുക്കി ഗാതാഗത നിയമം പാലിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.