Posted On
date_range Updated On
date_range അബൂദബി യാത്രക്കാർക്കും പുതിയ നിബന്ധന; 48 മണിക്കൂറിനകത്തെ കോവിഡ് ഫലം നിർബന്ധം
അബൂദബി: ദുബൈക്ക് പിന്നാലെ അബൂദബിയിലേക്കും പുതിയ യാത്ര നിയന്ത്രണം. ഇന്ത്യയിൽ നിന്ന് അബൂദബിയിലേക്ക് വരുന്ന യാത്രക്കാർക്ക് ഇന്ന് മുതൽ 48 മണിക്കൂറിനുള്ളിലെ പി.സി.ആർ പരിശോധാ ഫലം നിർബന്ധമാക്കി.
ദുബൈയിലേക്ക് വരുന്ന യാത്രക്കാർക്ക് സമാനമായ നിയന്ത്രണം നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അബൂദബി വഴിയുള്ള ട്രാൻസിറ്റ് യാത്രക്കാർ, 12 വയസിന് താഴെയുള്ളവർ, ഭിന്നശേഷിക്കാർ എന്നിവർക്ക് ഇത് ബാധകമല്ല. അബൂദബിയുടെ ഇത്തിഹാദ് എയർവേസാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ അബൂദബിയിലേക്ക് 96 മണിക്കൂറിനുള്ളിലെടുത്ത പരിശോധന ഫലമായിരുന്നു വേണ്ടിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.