അ​ൽ​സ​ഫ മെ​ട്രോ സ്​​റ്റേ​ഷ​ൻ പു​തി​യ പേ​രി​ൽ

ദു​ബൈ: അ​ൽ​സ​ഫ മെ​ട്രോ സ്​​റ്റേ​ഷ​ൻ ഇ​നി പു​തി​യ പേ​രി​ൽ അ​റി​യ​പ്പെ​ടും. നി​ർ​മി​ത ബു​ദ്ധി​യു​ടെ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​യ ഓ​ൺ​പാ​സി​വി​ന്‍റെ പേ​രി​ലാ​ണ്​ ഇ​നി​മു​ത​ൽ സ്​​റ്റേ​ഷ​ൻ അ​റി​യ​പ്പെ​ടു​ക. അ​ടു​ത്ത 10 വ​ർ​ഷ​ത്തേ​ക്കാ​ണ്​ ക​രാ​ർ. സ്​​റ്റേ​ഷ​നി​ൽ ഇ​തി​ന​കം പേ​രു​മാ​റ്റം യാ​ഥാ​ർ​ഥ്യ​മാ​ക്കി​ക്ക​ഴി​ഞ്ഞു.

ശൈ​ഖ്​ സാ​യി​ദ്​ റോ​ഡി​ൽ മെ​ട്രോ റെ​ഡ്​ ലൈ​നി​ൽ സ്ഥി​തി​ചെ​യ്യു​ന്ന സ്​​റ്റേ​ഷ​നാ​ണി​ത്. സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ മാ​തൃ​ക​യാ​ണി​തെ​ന്ന്​ ആ​ർ.​ടി.​എ അ​റി​യി​ച്ചു. സ്​​റ്റേ​ഷ​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും സ്ഥാ​പ​ന​ത്തി​ന്‍റെ ബ്രാ​ൻ​ഡി​ങ്​ നി​റ​യും. ട്രെ​യി​നു​ക​ളി​ലെ അ​നൗ​ൺ​സ്​​മെ​ന്‍റി​ലും പു​തി​യ പേ​രാ​ണ്​ പ​റ​യു​ന്ന​ത്. യാ​ത്ര​ക്കാ​ർ പേ​രു​മാ​റ്റം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ആ​ർ.​ടി.​എ അ​റി​യി​ച്ചു. 

Tags:    
News Summary - new name for Al Safa metro station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.