ഷൈനി ബാലചന്ദ്രൻ

കേരള സോഷ്യൽ സെന്റർ വനിത വിഭാഗത്തിന് പുതിയ നേതൃത്വം

അബൂദബി: അബൂദബി കേരള സോഷ്യൽ സെന്ററിന്റെ വനിതാവിഭാഗത്തിന്റെ വാർഷിക ജനറൽ ബോഡി യോഗം ഷൈനി ബാലചന്ദ്രനെ കൺവീനറായും അനീഷ ജയൻ, ജിഷ ഗഫൂർ, ആമി ഹിഷാം, നാസി ഗഫൂർ എന്നിവരെ ജോ. കൺവീനർമാരായും തെരഞ്ഞെടുത്തു.

നിലവിലെ വനിതാവിഭാഗം കൺവീനർ ആതിരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഷൈനി ഷെബിൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. 2025-2026 പ്രവർത്തന വർഷത്തെ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും ഹിമ നിധിൻ അവതരിപ്പിച്ചു. അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ഭാരവാഹികളെ കൂടാതെ റീന നൗഷാദ്, സബിത എസ്. നായർ, ശ്രീജ വർഗീസ്, ബോബി ബിജിത്കുമാർ, എസ്.ജെ. രേവതി, രജിത വിനോദ്, സുമ വിപിൻ, ശ്രീഷ്മ അനീഷ്, ഷെൽമ സുരേഷ്, ടി.എസ്. ആരതി, വഹീത മുഹമ്മദലി, ഡോ. ഷീബ അനിൽ, നൂറ അമീൻ, നസീമ അലി, ശോഭന മോഹൻദാസ്, ശ്രീജ ലിഗോഷ്, ദീപ ജയകുമാർ, എ.ആർ. രാധിക, ഷംന സിദ്ദീഖ്, അഡ്വ. സാജിത ചേലകുത്ത് എന്നീ 25 അംഗ വനിതാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

കേരള സോഷ്യൽ സെന്റർ വൈസ് പ്രസിഡന്റ് രാകേഷ് മൈലപ്രത്ത്, ജനറൽ സെക്രട്ടറി സജീഷ് നായർ, പുതുതായി തെരഞ്ഞെടുക്കപ്പെട്ട വനിതാ വിഭാഗം കൺവീനർ ഷൈനി ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. ജോ. കൺവീനർമാരായ ശ്രീജ വർഗീസ് സ്വാഗതവും നാസി ഗഫൂർ നന്ദിയും പറഞ്ഞു.

Tags:    
News Summary - New leadership for Kerala Social Center women's wing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.