റാസല്‍ഖൈമയില്‍ പുതിയ നിയമം: ഡ്രൈവിങ്​ ലൈസന്‍സിന് 15 ദിവസ പരിശീലനം നിർബന്ധം

റാസല്‍ഖൈമ: ഡ്രൈവിങ്​ ലൈസന്‍സ് നേടാനുള്ള നിയമങ്ങള്‍ പരിഷ്കരിച്ച് റാസല്‍ഖൈമ. ഗതാഗത സുരക്ഷ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമങ്ങള്‍ നടപ്പാക്കുന്നതെന്ന് റാക് പൊലീസ് സെന്‍ട്രല്‍ ഓപറേഷന്‍സ് ജനറല്‍ ബ്രിഗേഡിയര്‍ ഡോ. മുഹമ്മദ് സഈദ് അല്‍ ഹുമൈദി പറഞ്ഞു.

ഇനി ഡ്രൈവിങ് ലൈസൻസിന് 15 ദിവസ പരിശീലനം പൂർത്തിയാക്കണം. ഒപ്പം രാത്രികാല ഡ്രൈവിങ് പരിശീലനവും നേടണം. ഇവയാണ് പുതിയ നിയമത്തിലെ പ്രധാന പരിഷ്കാരം. പുതുതായി ലൈസന്‍സിന് അപേക്ഷിക്കുന്ന എല്ലാവര്‍ക്കും നിയമം ബാധകമാണ്. നിലവിൽ ആറ​ുദിവസ പരിശീലനമായിരുന്നു നിർബന്ധം.റോഡ് സുരക്ഷ ഉറപ്പാക്കാനും ഡ്രൈവിങ് പരിശീലന കാര്യക്ഷമത വർധിപ്പിക്കാനുമാണ് തീരുമാനം.

15 ദിവസത്തിൽ അഞ്ചുദിവസം ഡ്രൈവിങ് സ്കൂളിനകത്തായിരിക്കും പരിശീലനം. ബാക്കി ദിവസങ്ങളിൽ റോഡിൽ പരിശീലനമുണ്ടാകും. രണ്ടുദിവസം രാത്രികാല ഡ്രൈവിങ്ങിലും പരിശീലനം നൽകും. ഇതിനു ശേഷമായിരിക്കും ലൈസൻസിനായുള്ള ടെസ്​റ്റിനെ അഭിമുഖീകരിക്കുക. ഹെവി ലൈസൻസ്, ലൈറ്റ് വെഹിക്​ൾ ലൈസൻസ്, മോട്ടോർ സൈക്കിൾ തുടങ്ങി മുഴുവൻ വാഹനങ്ങൾക്കും ഈ നിബന്ധനകൾ ബാധകമായിരിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.