ഐ.എം.സി.സി, യുവകലാസാഹിതി, മാസ്, ടീം ഇന്ത്യ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ മധുരവിതരണത്തിന്​ തയാറെടുപ്പ്​ നടത്തുന്നു 

പുതിയ സർക്കാർ: യു.എ.ഇയിൽ ആഘോഷം തുടരുന്നു

ദുബൈ: പുതിയ സർക്കാർ അധികാരമേറ്റതി​െൻറ ആഘോഷം അവസാനിക്കുന്നില്ല. വ്യാഴാഴ്​ച തുടങ്ങിയ ആഘോഷം ​അവധി ദിനമായ വെള്ളിയാഴ്​ചയും നീണ്ടു. മുറികളിൽ കേക്ക്​ മുറിച്ചും മധുരം പങ്കിട്ടുമായിരുന്നു ആഘോഷം. മുൻ പ്രവാസിയായിരുന്ന വി. അബ്​ദുറഹ്​മാന്​ മ​ന്ത്രിസ്​ഥാനം ലഭിച്ചതിലും പ്രവാസലോകം ആഹ്ലാദത്തിലാണ്​. അഹമ്മദ്​ ദേവർകോവിലി​െൻറയും എ.കെ. ശശീന്ദ്ര​െൻറയും മന്ത്രിസ്​ഥാനങ്ങൾ ഐ.എം.സി.സി, ഒ.എൻ.സി.പി പ്രവർത്തകർ ആഘോഷമാക്കി.

ഐ.എം.സി.സി, യുവകലാസഹിതി, മാസ്, ടീം ഇന്ത്യ തുടങ്ങിയ സംഘടനകൾ വിവിധ സ്​ഥലങ്ങളിൽ മധുരം നൽകി ആഘോഷിച്ചു. ഐ.എം.സി.സി ഷാർജ കമ്മിറ്റി പ്രസിഡൻറ് താഹിർ അലി പൊറോപ്പാട്, മനാഫ് കുന്നിൽ, അനീസ് റഹ്​മാൻ, റെജി പാപ്പച്ചൻ, ബിജു, റാവുത്തർ, പ്രതീഷ്, രാജേഷ്, ഫാറൂഖ്, മുസ്‌തു ഏരിയാൽ, റിയാസ് തുടങ്ങിയവർ വിവിധ ഭാഗങ്ങളിൽ നേതൃത്വം നൽകി.

രണ്ടാം പിണറായി സർക്കാറിന് അഭിവാദ്യം അർപ്പിച്ചും ഐ.എൻ.എൽ ദേശീയ ജനറൽ സെക്രട്ടറി അഹമ്മദ് ദേവർകോവിൽ തുറമുഖ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിലും ആഹ്ലാദം പ്രകടിപ്പിച്ച് ദുബൈ ഐ.എം.സി.സി മധുര വിതരണം നടത്തി. ദുബൈ ഐ. എം.സി.സി പ്രസിഡൻറ് അഷ്‌റഫ് തച്ചറോത്തി​െൻറ അധ്യക്ഷതയിൽ നടന്ന യോഗം ലോക കേരളസഭ അംഗവും എൽ.ഡി.എഫ് ദുബൈ കമ്മിറ്റി കൺവീനറുമായ കുഞ്ഞുമുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു.

ദുബൈ ഐ.എം.സി.സി ജനറൽ സെക്രട്ടറി എം. റിയാസ് മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ ഖാദർ ആലംപാടി, അഡ്വ. ഷറഫുദ്ദീൻ, ഓർമ വൈസ്പ്രസിഡൻറ് റിയാസ്, മുസ്‌തു ഏരിയാൽ, ബക്കർ ഗുരുവായൂർ, സി.എച്ച് സലീം, റഫീഖ് പാപ്പിനിശ്ശേരി, നൗഫൽ നടുവട്ടം, റാഫി മാങ്കോട്, ഷിയ, മൻസൂർ ഡി.കെ എന്നിവർ സംസാരിച്ചു.

പ്രവാസി സംരംഭകൻ കൂടിയായ കായിക, ഹജ്ജ്, വഖഫ്, റെയിൽവേ വകുപ്പ് മന്ത്രി വി. അബ്​ദുറഹിമാ​െൻറ മന്ത്രിപദത്തിൽ ആഹ്ലാദം പങ്കിട്ട് പ്രവാസികൾ. വി.അബ്​ദുറഹിമാൻ രക്ഷാധികാരിയായ ഷാർജയിലെ ടീം ഇന്ത്യ കേക്ക് മുറിച്ചും മിഠായി വിതരണം ചെയ്തും ആഘോഷം നടത്തി. സെക്രട്ടറി റെജി പാപ്പച്ചൻ, ട്രഷററർ കെ.ടി. നായർ എന്നിവർ ചേർന്ന് കേക്ക് മുറിച്ചു.കെ.എൻ. ഇബ്രാഹിം, ബീരാൻ പൂളക്കൽ, പി.കെ. മൂസ, രാജീവൻ രാമപുരം, നജീബ്, ബഷീർ, രാധു, അഭിലാഷ്, നാസർ എന്നിവർ നേതൃത്വം നൽകി.

ടീം ഇന്ത്യ പ്രസിഡൻറ്​ ശശി വാരിയത്ത് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നതിന് തിരുവനന്തപുരത്ത് എത്തിയിരുന്നു.വനം വകുപ്പ് മന്ത്രിയായ എ.കെ. ശശീന്ദ്രനും എൻ.സി.പി സംസ്ഥാന പ്രസിസൻറ്​ പി.സി ചാക്കോക്കും ഓവർസീസ് എൻ.സി.പി യു.എ.ഇ ഘടകം അഭിനന്ദനമർപ്പിച്ചു. ശക്തമായ കെട്ടുറപ്പിൽ പാർട്ടിയെ മുന്നോട്ട് നയിക്കാൻ ഒ.എൻ.സി.പി യു.എ.ഇ ഘടകം പിന്തുണ വാഗ്ദാനം ചെയ്യുന്നതായി പ്രസിഡൻറ്​ രവി കൊമ്മേരി, സെക്രട്ടറി സിദ്ദീഖ് ചെറുവീട്ടിൽ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

അജ്മാന്‍: ഇടതുമന്ത്രിസഭ അധികാരമേറ്റെടുത്തതിലുള്ള സന്തോഷം അജ്മാൻ ചൈനാമാളിൽ സഖാക്കൾ ആഘോഷിച്ചു. ഒന്നര മീറ്റർ നീളവും ഒരു മീറ്റർ വീതിയും ഉള്ള 20 കിലോ ഗ്രാം തൂക്കം വരുന്ന കേക്കാണ് ഇതിനായി ഒരുക്കിയത്. സിറാജ് കുനിയിൽ, ഹാഷിർ, മിദ്‌ലാജ്, സൽവർ അമാൻ, സാജിദ്, ഫായിസ് ഉസ്മാൻ, അമീർ, ഷാഫി കാപ്പിൽ, സമീർ തുടങ്ങിയവർ നേതൃത്വം നൽകി. നേരത്തെ തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം ചൈനാമാൾ സഖാക്കളുടെ ആഭിമുഖ്യത്തില്‍ ആഘോഷം സംഘടിപ്പിച്ചിരുന്നു.

റാസൽഖൈമ: ചരിത്രവിജയത്തിലൂടെ ഭരണത്തിലേറിയ ഇടത് സർക്കാർ പ്രവാസികളുടെ അഭിമാനമെന്ന് റാക് ചേതന. അഞ്ചുവർഷം പ്രവാസികളെ ചേർത്തുവെച്ച പിണറായിയുടെ നേതൃത്വത്തിലുള്ള സർക്കാർ വീണ്ടും അധികാരത്തിൽ വന്നതിൽ പ്രവാസിസമൂഹം ആഹ്ലാദത്തിലാണ്. പ്രതിസന്ധികളിൽ തളരാത്ത പിണറായിയുടെ നേതൃത്വം നാട്ടിലുള്ള കുടുംബങ്ങൾക്ക് നൽകുന്ന സുരക്ഷയിൽ പ്രവാസികൾക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും ചേതന ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

Tags:    
News Summary - New government: Celebrations continue in the UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.