പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ സ്കൂ​ളി​ലെ​ത്തി​യ കു​ട്ടി​ക​ളെ

സ്വീ​ക​രി​ക്കു​ന്നു

പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം: ഹി​മാ​യ സ്കൂ​ളി​ൽ 44 ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ൾ

ദു​ബൈ: ദു​ബൈ പൊ​ലീ​സി​ന്‍റെ ഹി​മാ​യ സ്കൂ​ളു​ക​ളി​ൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ച്ചു. ദു​ബൈ പൊ​ലീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള സ്കൂ​ളാ​ണ്​ ഹി​മാ​യ പ​ബ്ലി​ക്​ സ്​​കൂ​ളു​ക​ൾ. ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ വ്യ​ത്യ​സ്ത ഗ്രേ​ഡു​ക​ളി​ലാ​യി 44 വി​ദ്യാ​ർ​ഥി​ക​ൾ ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ൽ നി​ന്നാ​ണെ​ന്ന്​ ഹി​മാ​യ സ്കൂ​ൾ​സ്​ ഡ​യ​റ​ക്ട​ർ ല​ഫ്​​റ്റ​ന​ന്‍റ്​ കേ​ണ​ൽ അ​ബ്​​ദു​ല്ല സ​ഈ​ദ്​ അ​ൽ സു​വൈ​ദി പ​റ​ഞ്ഞു.

നി​ശ്ച​യ​ദാ​ർ​ഢ്യ വി​ഭാ​ഗ​ത്തി​ന്‍റെ ശാ​ക്തീ​ക​ര​ണ കൗ​ൺ​സി​ലു​മാ​യി സ​ഹ​ക​രി​ച്ച്​ കു​ട്ടി​ക​ൾ​ക്ക്​ സ​ന്തോ​ഷ​വും പ്ര​ചോ​ദ​ന​വും ആ​വേ​ശ​വും നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ്​ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ സ്കൂ​ളു​ക​ൾ വ​ര​വേ​റ്റ​ത്. എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന​തി​ലു​ള്ള ഹി​മാ​യ സ്കൂ​ളു​ക​ളു​ടെ പ്ര​തി​ബ​ദ്ധ​ത​യാ​ണ്​ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ പ്ര​വേ​ശ​നം സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സ്കൂ​ൾ ബാ​ഗു​ക​ൾ, മ​റ്റ്​ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്ത​തി​ലൂ​ടെ കു​ട്ടി​ക​ളു​ടെ മ​ന​സ്സി​ൽ സ​ന്തോ​ഷം നി​റ​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി എം​പ​വ​ർ​മെ​ന്‍റ്​ കൗ​ൺ​സി​ൽ ഫോ​ർ പീ​പ്ൾ ഓ​ഫ്​ ഡി​റ്റ​ർ​മി​നേ​ഷ​ൻ അം​ഗം ഫാ​ത്തി​മ ബു​ഹാ​ജി​ർ പ​റ​ഞ്ഞു.

Tags:    
News Summary - New academic year: 44 different students at Himaya School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.