അബൂദ ബി: റമദാൻ മാസത്തിൽ സാമൂഹിക സൗഹാർദവും പരസ്പര വിശ്വാസവും ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ക്ലീവ് ലാൻഡ് ആശുപത്രിയുമായി സഹകരിച്ച് യു.എ.ഇ സാംസ്കാരിക^വൈജ്ഞാനിക വികസന മന്ത്രാലയം ‘ആൾ ടുഗതർ ഇൻ ദ എമിറേറ്റ് ഒാഫ് സായിദ് ആൽ ഖൈർ’ കാമ്പയിൻ തുടങ്ങി. ഇതോടനുബന്ധിച്ച പ്രദർശനം ക്ലീവ് ലാൻഡ് ആശുപത്രിയിൽ സാംസ്കാരിക^വൈജ്ഞാനിക വികസന മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ പ്രവാസികൾക്ക് യു.എ.ഇ സംസ്കാരത്തെ അടുത്തറിയാൻ ഇത്തരം സംരംഭങ്ങൾ ഉപകരിക്കുമെന്ന് മന്ത്രി പറഞ്ഞു. യു.എ.ഇ സംസ്കാരവും പാരമ്പര്യവും പ്രതിഫലിപ്പിക്കാൻ ഏറ്റവും യോജിച്ച സമയമാണ് റമദാൻ. നമ്മുടെ ഇസ്ലാമിക വിശ്വാസം നമ്മുടെ ധാരണകളെയും മനോഭാവങ്ങളെയും സമ്പന്നമാക്കുന്നു. ഇത്തരം ധാരണകളും മനോഭാവങ്ങളും നമ്മുടെ പ്രവർത്തനങ്ങളിൽ പ്രോത്സാഹനമാകുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.