മുട്ടം സ്വദേശി ദുബൈയിൽ മരിച്ചു

ദുബൈ: ദേര ഹാജിറ കഫ്റ്റേരിയ ഉടമയും മുട്ടം മുസ്​ലിം ജമാഅത്ത് കമ്മിറ്റി മുൻനിര പ്രവർത്തകനുമായിരുന്ന കെ.പി. മുഹമ് മദലി (63) ദുബൈയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. 40 വർഷത്തിലേറെയായി ദുബൈയിൽ കഫ്റ്റേരിയ മേഖലയിൽ പ്രവർത്തിച്ചു വരികയായിരുന്നു.

ഭാര്യ: കടന്നപ്പള്ളി സ്വദേശി റഷീദ. മക്കൾ: ആയിഷ, താഹിറ, ജഹരിയ, ആബിദ്,ഫാത്തിമ റിസ.

മയ്യിത്ത് ദുബൈയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

കെ.പി. മുഹമ്മദലിയുടെ വിയോഗത്തിൽ യു.എ.ഇ. മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റി വർക്കിങ്​ പ്രസിഡൻറ്​ പുന്നക്കൻ മുഹമ്മദലി അനുശോചനം രേഖപ്പെടുത്തി.

Tags:    
News Summary - muttam native died in dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.