ദുബൈ: എറൗണ്ട് മേൽപറമ്പ് സംഘടിപ്പിച്ച എമ്പറർ ട്രോഫിക്ക് വേണ്ടിയുള്ള എട്ടാമത് മേൽപറമ്പ് പ്രവാസി ലീഗ് ഫുട്ബോൾ ടൂർണമെൻറിൽ റേഞ്ചർ ഒരവങ്കര ജേതാക്കളായി. എഫ്. സീ കൈനോത്തിനാണ് രണ്ടാം സ്ഥാനം. അഡ്വ. വൈ.എ.റഹീം ഉദ്ഘാടനം ചെയ്തു. അഫ്സ കീഴൂർ, മുഷ്താഖ് കട്ടക്കാൽ, ആഷിഫ് മേൽപറമ്പ്, അത്താമു ചെമ്പരിക്ക, ഹസീബ് കട്ടക്കാൽ, അഖീൽ നാസിം എന്നിവരെ മികച്ച കളിക്കാരായി തെരഞ്ഞെടുത്തു. മുഹമ്മദ് കുഞ്ഞി കാദിരി, ഹനീഫ മരവയൽ, അബ്ദുൽ അസീസ് സീ. ബീ, യാസർ പട്ടം, ഖാലിദ് എ ആർ, അമീർ കല്ലട്ര, ഇല്യാസ് പള്ളിപ്പുറം, അമീർ ചെമ്പരിക്ക, മുനീർ സോളാർ, ഹാരിസ് കല്ലട്ര, മുഹമ്മദ് അസ്ഹറുദീൻ, നിയാസ് ചേടികമ്പനി, ശിഹാബ് തങ്ങൾ, ശരീഫ് ചന്ദ്രഗിരി തുടങ്ങിയവർ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ഇല്യാസ് പള്ളിപ്പുറം, ശിഹാബ് തങ്ങൾ, റഹീം ഖാജാ, ഷാജി ബാലൻ എന്നിവർക്ക് ചടങ്ങിൽ ആദരവും ഒരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.