ചെറു അപകടം എങ്കിൽ വാഹനം റോഡിൽ നിന്ന്​ നീക്കാം

അജ്മാന്‍: ചെറു അപകടമാണെങ്കിൽ ഗതാഗത തടസ്സങ്ങൾ ഇല്ലാതാക്കാൻ വാഹനം റോഡിൽ നിന്ന് നീക്കാമെന്ന് അജ്മാൻ പൊലീസ്. പുതുതായി ആരംഭിച്ച റോഡ് സുരക്ഷ കാമ്പയിനിന്‍റെ ഭാഗമായാണ് പുതിയ നിർദേശം.

റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും ഉപയോക്താക്കളിൽ ട്രാഫിക് അവബോധം വളർത്തുന്നതിനുമായാണ് ‘ചെറിയ അപകടത്തിന് ശേഷം നിങ്ങളുടെ വാഹനം നീക്കുക’ എന്ന പേരിൽ ബോധവത്കരണ കാമ്പയിൻ നടത്തുന്നത്. 2026 ജൂൺ അവസാനം വരെ കാമ്പയിൻ തുടരും. പൊലീസ് പ്രവർത്തനം വികസിപ്പിക്കുന്നതിനും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് കാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് ട്രാഫിക് ആൻഡ് പട്രോൾ വകുപ്പ് മേധാവി ലെഫ്റ്റനന്‍റ് കേണൽ ഫൗദ് യൂസഫ് അൽ ഖാജ വ്യക്തമാക്കി.

പരിക്കുകൾക്ക് കാരണമാകാത്ത ചെറിയ അപകടങ്ങൾ ഉണ്ടായാൽ വാഹനങ്ങൾ റോഡിന്‍റെ വശത്തേക്ക് മാറ്റേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഡ്രൈവർമാരെ ബോധവൽക്കരിക്കുകയും അതുവഴി ഗതാഗതക്കുരുക്ക് തടയുകയുമാണ് കാമ്പയ്നിന്‍റെ ലക്ഷ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ചെറിയ അപകടങ്ങൾ സംഭവിച്ചാൽ പാലിക്കേണ്ട ശരിയായ നടപടിക്രമങ്ങളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുന്നതിനായി വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും സമഗ്രമായ അവബോധ പരിപാടികൾ നടത്തുമെന്ന് അദ്ദേഹം വിശദീകരിച്ചു. 

Tags:    
News Summary - Move vehicles off the road in case of minor accidents.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.