Posted On
date_range Updated On
date_range മക്കളെ സന്ദർശിക്കാനെത്തിയ ഉമ്മ ദുബൈയിലെ ആശുപത്രിയിൽ മരിച്ചു
ദുബൈ: കാസർകോട് കാഞ്ഞങ്ങാട് പാറപ്പള്ളി സ്വദേശി ഖദീജ ഹജ്ജുമ്മ (70) ദുബൈയിലെ ആശുപത്രിയിൽ നിര്യാതയായി. കഴിഞ്ഞയാഴ്ച മക്കളെ സന്ദർശിക്കാൻ നാട്ടിൽ നിന്ന് ദുബൈയിൽ എത്തിയതായിരുന്നു.
കാഞ്ഞങ്ങാട് സംയുക്ത മുസ് ലിം ജമാഅത്ത് മുൻ പ്രസിഡന്‍റാമായിരുന്ന പരേതനായ പി.എച്ച്. മുഹമ്മദ് കുഞ്ഞി ഹാജിയുടെ ഭാര്യയാണ്.
ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ല സെക്രട്ടറി പി.എച്ച്. ബഷീർ, ഷാർജയിലെ വ്യസായികളായ പി.എച്ച്. അബ്ദുൽ റഹിമാൻ, പി.എച്ച്. നാസർ, ഫാത്തിബി, റംല, സാജിദ പരേതയായ സുഹറ എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.