യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ജൈടെക്സിലെത്തിയപ്പോൾ
ദുബൈ: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഐ.ടി സാങ്കേതികവിദ്യ പ്രദർശനമായ ജൈടെക്സിെൻറ 41ാമത് എഡിഷൻ വ്യാഴാഴ്ച സമാപിക്കും. 140 രാജ്യങ്ങളിൽനിന്നായി നാലായിരത്തിലേറെ സാങ്കേതിക വിദ്യ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ പ്രദർശനവുമായി എത്തിയ മേളയിൽ ആയിരക്കണക്കിന് സന്ദർശകരാണ് കഴിഞ്ഞ ദിവസങ്ങളിൽ ഒഴുകിയെത്തിയത്. ബുധനാഴ്ച പ്രദർശനം കാണുന്നതിന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം വേൾഡ് ട്രേഡ് സെൻററിലെ വേദിയിലെത്തി. ഭാവി സമ്പദ്വ്യവസ്ഥയെന്ന നിലയിൽ രാജ്യത്തിെൻറ ദേശീയ അഭിലാഷങ്ങളെ ജൈടെക്സ് പ്രതിനിധാനംചെയ്യുന്നതായി അദ്ദേഹഒ പിന്നീട് ട്വിറ്ററിൽ കുറിച്ചു. ഭാവി സാങ്കേതികനേട്ടങ്ങൾ കൈവരിക്കുന്നതിന് ലോകത്തിെൻറ കിഴക്കിനെയും പടിഞ്ഞാറിനെയും യു.എ.ഇ ജൈടെക്സിൽ ഒരുമിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്രതലത്തിലെ പ്രമുഖ ഐ.ടി കമ്പനികളും സ്റ്റാർട്ടപ്പുകളും ഏറ്റവും പുതിയ ഉൽപന്നങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. നിരവധി നൂതന ആശയങ്ങളും ഉപകരണങ്ങളും പ്രദർശനത്തിലുണ്ട്. വ്യത്യസ്ത വിഷയങ്ങളിലുള്ള കോൺഫറൻസുകളും വർക്ഷോപ്പുകളും വിവിധ വേദികളിലായി അരങ്ങേറുന്നുമുണ്ട്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, 5ജി സാങ്കേതിക വിദ്യ, ക്ലൗഡ്, ബ്ലോക് ചെയിൻ, ബിഗ്ഡാറ്റ, ക്വാണ്ടം കമ്പ്യൂട്ടിങ്, റോബോട്ടിക്സ് തുടങ്ങിയ വികസിച്ചുവരുന്ന സാങ്കേതിക മേഖലയിലെ പുത്തൻ ഉപകരണങ്ങളാണ് സന്ദർശകരെ കൂടുതലായി ആകർഷിക്കുന്നത്. ഗതാഗതം, ആരോഗ്യപരിപാലനം, പൊലീസിങ്, ഭക്ഷണം, സുരക്ഷാസംവിധാനങ്ങൾ, ബാങ്കിങ് തുടങ്ങിയ സാേങ്കതികവിദ്യകളും ജൈടെക്സിൽ ഇടംപിടിച്ചു.കേരളത്തിനെ പ്രതിനിധാനംചെയ്ത് ഐ.ടി പാർക്കും സ്റ്റാർട്ടപ് മിഷനും മേളയിൽ പങ്കെടുക്കുന്നുണ്ട്. 20 സ്റ്റാർട്ടപ്പുകളും 50 കമ്പനികളും അടങ്ങുന്ന പ്രതിനിധികളുമായാണ് ഐ.ടി പാർക്ക് എത്തിയത്. 'ഫ്യൂചർ പെർഫെക്ട്' എന്ന തലക്കെട്ടിൽ നടക്കുന്ന പ്രദർശനം ഗൾഫ് രാജ്യങ്ങളുടെ ഡിജിറ്റൽവത്കരണത്തിന് സഹായകമാകുന്ന നിരവധി കാഴ്ചപ്പാടുകളും സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.