Posted On
date_range Updated On
date_range ദുബൈ എക്സ്പോയിൽ രണ്ട് കോടി സന്ദർശകർ കവിഞ്ഞു
ദുബൈ: മഹാമേള തുടങ്ങും മുൻപേ ദുബൈ നൽകിയ ഉറപ്പ് യാഥാർഥ്യമായിരിക്കുന്നു. കോവിഡിന്‍റെ കാലത്ത് ആകളുകയറുമോ എന്ന് ആശങ്കപ്പെട്ടവർക്ക് മുന്നിൽ രണ്ട് കോടി സന്ദർശകരെ എത്തിച്ച് ദുബൈ എക്സ്പോ.
രണ്ട് കോടി സന്ദർശകരെ ലക്ഷ്യമിട്ട് തുടങ്ങിയ മഹാമേള അവസാനിക്കാൻ 12 ദിവസം ബാക്കി നിൽക്കെയാണ് രണ്ട് കോടിയിലേക്കെത്തിയത്. രണ്ടര കോടി സന്ദർശകർ എന്ന പുതുക്കിയ ലക്ഷ്യത്തിലേക്കുള്ള യാത്രയിലേക്കാണ് ഇനി എക്സ്പോ.
ചരിത്ര നിമിഷം വെടിക്കെട്ടോടെ എക്സപോ ആഘോഷിക്കും. ശനിയാഴ്ച രാത്രി 8.30നാണ് ആഘോഷം. അൽവസ്ൽ ഡോമിൽ പ്രത്യേക പരിപാടിയും അരങ്ങേറും. 70 ശതമാനം സന്ദർശകരും യു.എ.ഇയിൽ നിന്നെത്തിയവരാണ്. 18 വയസിൽ താഴെയുള്ള കുട്ടികളുടെ എണ്ണം 28 ലക്ഷമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.