ദുബൈ: അണുവിമുക്തമാക്കൽ യജ്ഞം നടക്കുന്നതിനാൽ മെട്രോയുടെയും ബസുകളുടെയും പുതിയ സമയവും റൂട്ടും പ്രഖ്യാപിച്ച് ആർ.ടി.എ രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെയായിരിക്കും െമട്രോയും ട്രാമും ബസുകളും ടാക്സിയും സർവിസ് നടത്തുക. എന്നാൽ, രാത്രി എട്ടുമുതൽ രാവിലെ ആറുവരെ ആശുപത്രികളിലേക്കുള്ള ബസുകൾ സർവിസ് നടത്തും. അത്യാവശ്യ ചികിത്സ ആവശ്യമുള്ളവർക്ക് ഇൗ ബസുകളെ ആശ്രയിക്കാം. യൂബർ, കരീം എന്നിവ വഴിയുള്ള ചില ടാക്സികളും രാത്രി സർവിസ് നടത്തും. എന്നാൽ, ജലഗതാഗതം പൂർണമായും നിർത്തിവെക്കും.
അണുവിമുക്തമാക്കൽ യജ്ഞം കഴിയുന്നതുവരെ ഇൗ ടൈംടേബിളായിരിക്കും പിന്തുടരുക. അൽ റാസ് ഭാഗത്തേക്കുള്ള വഴികൾ അടച്ചതിനാൽ ബസുകളുടെ റൂട്ടുകൾ മാറ്റിയതായും ആർ.ടി.എ അറിയിച്ചു. ബനിയാസ് റോഡ് വഴിയുള്ള C07, C09, C28 ബസുകൾ ഒമർ ബിൻ ഖത്താബ് റോഡ് വഴി തിരിച്ചുവിടും.
മക്തൂം ആശുപത്രി േറാഡ്, നൈഫ് റോഡ്, സബ്ക റോഡ് വഴിയുള്ള 17, E16, E303A എന്നീ ബസുകൾ ഗോൾഡ് സൂക്ക് ബസ് സ്റ്റേഷൻ വഴി തിരിച്ചുവിടും. നായിഫ്, സബ്ക റോഡുകൾ വഴിയുള്ള F04 ബസ് ഒമർ ബിൻ ഖത്താബ് റോഡ് വഴി തിരിച്ചുവിടുമെന്നും ആർ.ടി.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.