കാരുണ്യത്തി​െൻ പടി ചവിട്ടി മെട്രോ യാത്രികർ

ദുബൈ: റോഡ്​ ഗതാഗത അതോറിറ്റിയുടെ ജീവകാരുണ്യ സംരംഭത്തിന്​ പിന്തുണ നൽകി നൂറു കണക്കിന്​ യാത്രക്കാർ മെട്രോ സ്​റ്റേഷനിലെ ചവിട്ടു പടികൾ ഉപയോഗിച്ചു. ദുബൈ ബുർജ്​മാൻ മെ​ട്രോ സ്​റ്റേഷനിൽ ലിഫ്​റ്റിനും എസ്​കലേറ്ററിനും പകരം കോണിപ്പടികൾ ഉപയോഗിക്കുന്ന ഒാരോ യാത്രക്കാരുടെയും പേരിൽ ഒരു ദിർഹം വീതം ജീവകാരുണ്യ പ്രവർത്തനത്തിന്​ വകയിരുത്തിയപ്പോൾ സ്വരൂപിച്ചത്​ പതിനായിരത്തിലേറെ ദിർഹമാണ്​. തിങ്കളാഴ്​ച രാവിലെ നടത്തിയ ഇൗ യജ്​ഞത്തിൽ വൈകുന്നേരം ഏഴു മണി ആയപ്പോഴേക്കും 10000യാത്രക്കാർ 50 പടികളുള്ള കോണി കയറിയിറങ്ങിയിരുന്നു. 

30000 യാത്രക്കാർ ദിനേന മെട്രോ ഉപയോഗിക്കുന്ന ബുർജുമാനിലാണ്​ ആദ്യ പടിയായി ഇൗ പദ്ധതി നടപ്പാക്കിയത്​. അടുത്ത വർഷം കൂടുതൽ സ്​റ്റേഷനുകളിൽ പദ്ധതി നടപ്പാക്കും. ബൈത്തുൽ ഖൈർ, ദാറുൽ ബിർറ്​ എന്നീ സംഘങ്ങളുടെ പിന്തുണയോടെ ഇൗ തുക അർഹരായ സംഘത്തിനു നൽകും. ദാനവർഷത്തി​​െൻറ ഭാഗമായാണ്​ ചാരിറ്റബിൾ സ്​റ്റെപ്പ്​സ്​ പദ്ധതിക്ക്​ ആർ.ടി.എ തുടക്കമിട്ടത്​. 

Tags:    
News Summary - metro-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.