മെട്രോ സ്​റ്റേഷനുകളെ സംഗീതസാന്ദ്രമാക്കി മെട്രോ മ്യൂസിക് ഫെസ്​റ്റിവല്‍

ദുബൈ: ദുബൈയിലെ മെട്രോ സ്​റ്റേഷനുകളെ സംഗീതസാന്ദ്രമാക്കി ‘ദുബൈ മെട്രോ മ്യൂസിക് ഫെസ്​റ്റിവല്‍’. വിവിധ രാജ്യങ്ങള ില്‍ നിന്നുള്ള 25 കലാകാരന്‍മാരാണ് അഞ്ച് മെട്രോ സ്​റ്റേഷനുകള്‍ കേന്ദ്രീകരിച്ച് യാത്രക്കാര്‍ക്കായി സംഗീതം ആലപിക്കുന്നത്. മെട്രോ സ്​റ്റേഷനിലെ പതിവ് ശബ്​ദങ്ങളുടെ വിരസതയകറ്റുകയാണ് ഈ സംഗീതകാരന്‍മാര്‍. 15 രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാർ അഞ്ച് പേരുടെ സംഘമായി തിരിഞ്ഞ് അഞ്ച് സ്​റ്റേഷനുകളില്‍ പാടിതകര്‍ക്കും. ഇന്ത്യയില്‍ നിന്ന് രണ്ടുപേരുണ്ട്. ഗ്ലാഡ്സന്‍ സാമുവല്‍ പീറ്ററും, ഫ്ലൂട്ടിസ്​റ്റ്​ സുലൈമാനും. ദുബൈ സന്തോഷ വാരാചരണത്തി​​െൻറ ഭാഗമാണ് ഈ സംഗീതമേള. ശനിയാഴ്​ച സമാപിക്കും.
Tags:    
News Summary - metro music-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.