ദുബൈ: പ്രവാസികൾക്കും ഒരുമിച്ചു താമസിക്കുന്നവർക്കും ഒാരോ മാസാവസാനവും ഏറ്റവും വലിയ തലവേദനകളിലൊന്നാണ് മെസ് ബില്ല് കണക്കുകൂട്ടലും വീതംവെക്കലും. കണക്കൂകൂട്ടുന്ന സമയത്ത് ബില്ലുകൾ കാണാതാവുന്നതും രേഖപ്പെടുത്താൻ വിട്ടുപോയതുമെല്ലാം തർക്കങ്ങൾക്കും വഴിവെക്കാറുണ്ട്. ഒാരോ ചില്ലിക്കാശും അറിഞ്ഞു ചിലവാക്കേണ്ട, വരുമാനത്തിൽ കുറവ് നേരിടുന്ന പുതിയ കാലത്ത് ആ തലവേദന കൂടുകയും ചെയ്യും.
അതിനൊരു പ്രതിവിധി ഒരുക്കിയിരിക്കുകയാണ് ദുബൈയിലെ മൊബൈൽ ആപ്പ് വിദഗ്ധൻ ഇഖ്ബാൽ തലയാട്. ‘മെസ്ബുക്ക്’ എന്ന പേരിൽ ഇദ്ദേഹം തയ്യാറാക്കിയ ആപ്പിൽ റൂമുകളിലെ കണക്കുകൾ രേഖപ്പെടുത്തുവാനും ബില്ലുകൾ ചേർത്തുവെക്കുവാനുമെല്ലാം സൗകര്യമുണ്ട്. മാസാവസാനം പരിശോധിക്കുേമ്പാൾ ഒാരോരുത്തരും ചിലവിട്ട തുകയും മെസ്ബില്ലുമെല്ലാം കൃത്യമായി ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ സ്റ്റോറിൽ നിന്നോ messbook ആപ്പ് ഡൗൺലോഡ് ചെയ്തു കഴിഞ്ഞാൽ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുന്നതു പോലെ ലളിതമായി ഗ്രൂപ്പുണ്ടാക്കി മെസ്ബുക്ക് ഒാൺലൈനാക്കാം.
േകാഴിക്കോട് ബാലുശ്ശേരി തലയാട് സ്വദേശിയായ പി.എ. മുഹമ്മദ് ഇഖ്ബാൽ അൽ തവാർ െസൻററിലെ അൽ ബുർജ് ഹോൾഡിങ് െഎ.ടി വിഭാഗത്തിൽ ആപ്പ് ഡവലപ്പറാണ്. ജോലി ഒഴിവു സമയങ്ങളിൽ പ്രാദേശിക കൂട്ടായ്മകൾക്കും സന്നദ്ധസംഘടനകൾക്കും വേണ്ടി ആപ്പുകൾ തയ്യാറാക്കാറുണ്ട്. നാട്ടുകാർക്ക് വേണ്ടി മാത്രം ചെയ്താൽ പോരാ, വീട്ടുകാരെയും ഒാർക്കണമെന്ന് റൂമിലെ കൂട്ടുകാർ പറഞ്ഞ തമാശയിൽ നിന്നാണ് മെസ്ബുക്ക് ആപ്പിെൻറ പിറവി. സ്വന്തം റൂമിൽ ഉപയോഗിച്ച് വിജയകരമായി എന്നു കണ്ടതോടെ കഴിഞ്ഞ ദിവസം മുൻപ് ലോഞ്ച് ചെയ്ത ആപ്പ് ഇതിനകം ആയിരത്തിലേറെ പേർ ഡൗൺലോഡ് ചെയ്തു. ഇദ്ദേഹം തയ്യാറാക്കിയ ‘ഒപ്പം ബ്ലഡ് ഡൊണേഷൻ ആപ്പും’ നേരത്തേ സൂപ്പർ ഹിറ്റായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.