Posted On
date_range Updated On
date_range പാടലടുക്ക സ്നേഹസംഗമവും ഫുട്ബാളും നാളെ
ദുബൈ: യു.എ.ഇ പാടലടുക്ക പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കുന്ന സീസൺ -2 സ്നേഹ സംഗമവും ഫുട്ബാൾ പ്രീമിയർ ലീഗും ശനിയാഴ്ച രാത്രി ദുബൈ ഖിസൈസ് അൽ ബുസ്താൻ ഗ്രൗണ്ടിൽ നടക്കും. സ്നേഹ സംഗമത്തിന്‍റെ ഉദ്ഘാടനം ദുബൈ കാസർകോട് ജില്ല കെ.എം.സി.സി പ്രസിഡന്‍റ് അബ്ദുല്ല ആറങ്ങാടി നിർവഹിക്കും. പ്രീമിയർ ലീഗ് കിക്കോഫ് സെക്രട്ടറി സലാം കന്യപ്പാടി നിർവഹിക്കും.
ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്‍റ് അയൂബ് ഉറുമിയടക്കം, ഹനീഫ് ടി.ആർ മേൽപറമ്പ്, ഇബ്രാഹിം ബേരികെ തുടങ്ങിയവർ പങ്കെടുക്കും. ഫാൽക്കൺ എഫ്.സി, ബ്ലൂ ഡ്രാഗൺ എം.എസ്.ടി, എ.കെ ഷൂട്ടേഴ്‌സ്, അവഞ്ചേഴ്‌സ് എഫ്.സി, സ്‌പെക്ടർ എഫ്.സി എന്നീ ടീമുകൾ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.