Posted On
date_range Updated On
date_range നബിദിനം: അജ്മാനിലെ ഡ്രൈവിങ് സ്കൂൾ, ടെസ്റ്റിങ് സെന്ററുകൾക്ക് അവധി
അജ്മാൻ: നബിദിനം പ്രമാണിച്ച് ഞായറാഴ്ച അജ്മാനിലെ ഡ്രൈവിങ് സ്കൂളുകൾക്കും ടെസ്റ്റിങ് കേന്ദ്രങ്ങൾക്കും അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. അതിവേഗ വാഹന പരിശോധന, രജിസ്ട്രേഷൻ കേന്ദ്രങ്ങളും അവധിയായിരിക്കും. സമൂഹമാധ്യമത്തിലൂടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. തൊഴിൽ മന്ത്രാലയം സ്വകാര്യ കമ്പനി ജീവനക്കാർക്ക് ഞായറാഴ്ച ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.