അജ്മാൻ ഇൻകാസ് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്
അജ്മാന്: ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അജ്മാൻ ഇൻകാസ് പ്രവർത്തകർ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അജ്മാന് ജബൽ സിന മെഡിക്കൽ സെന്ററുമായി സഹകരിച്ചാണ് സമ്പൂർണ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ചടങ്ങില്‍ വർക്കിങ് പ്രസിഡന്റ് സൽവറുദ്ദീൻ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ജാബിർ ഉദ്ഘാടനം ചെയ്തു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഷംസുദ്ദീൻ സ്വാഗതവും ട്രഷറർ ബാബു കാദർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.