അകാഫ് വെൽനസ് ക്ലബ് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്​-വെൽനസ്​ സെഷനിൽനിന്ന്

മെഡിക്കൽ ക്യാമ്പും ഹോളിസ്റ്റിക് വെൽനസ്​ സെഷനും

ദുബൈ: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ‘കെയർ ഫോർ ദി കമ്യൂണിറ്റി, ഇൻ എവ്റി കോർണർ' എന്ന സന്ദേശവുമായി അകാഫ് വെൽനസ് ക്ലബ് ആസ്റ്റർ വോളന്റിയേഴ്സുമായിച്ചേർന്ന് മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. പൊതുജനങ്ങൾക്ക്​ നിരവധി സൗജന്യ മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കി.

മെഡിക്കൽ ക്യാമ്പിനോടൊപ്പം വൈകീട്ട് അഞ്ചു മണി മുതൽ ആറു വരെ ആസ്ക്-അലുംനി അസോസിയേഷൻ ഓഫ് ശ്രീകൃഷ്ണ കോളജിന്റെ പങ്കാളിത്തത്തോടെ ഹോളിസ്റ്റിക് വെൽനസ്സ് കോച്ച് രേഖ ശ്രീരാധിന്റെ നേതൃത്വത്തിൽ യോഗ സെഷൻ സംഘടിപ്പിച്ചു.

യോഗത്തിൽ അക്കാഫ് ഇവന്റസ് ചെയർമാൻ ഷാഹുൽ ഹമീദ്, പ്രസിഡന്റ്‌ ചാൾസ് പോൾ, അക്കാഫ് ജനറൽ സെക്രട്ടറി വി.എസ്‌. ബിജുകുമാർ, അക്കാഫ് ട്രഷറർ ജുഡീൻ ഫെർണാണ്ടസ്, ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ, സെക്രട്ടറി കെ.വി. മനോജ്‌ , ജോയന്റ് സെക്രട്ടറിമാരായ രഞ്ജിത്ത് കോടോത്ത്, ഷക്കീർ ഹുസൈൻ, അക്കാഫ് ലേഡീസ് വിങ് പ്രസിഡന്റ് വിദ്യ പുതുശ്ശേരി, ചെയർപേഴ്‌സൻ റാണി സുധീർ, ലേഡീസ് അക്കാഫ് വെൽനെസ്​ ക്ലബ്‌ സെക്രട്ടറി ലീന ഷബീർ, വെൽനസ് കമ്മിറ്റി കോഓർഡിനേറ്റർമാരായ അബ്ദുൽ സത്താർ, മഞ്ജു രാജീവ്, സുചിത്ര പ്രതാപ്, മുന ഉല്ലാസ്, ശ്രീകൃഷ്ണ കോളജ് അലുംനി പ്രസിഡന്‍റ്​ ഷാഫി അഞ്ചങ്ങാടി, ആസ്റ്റർ സി.എസ്‌.ആർ റീജ്യനൽ മാനേജർ ഷർമിസ് സത്യനാഥ്, ഡോ. സതീഷ് കോസുരി, ഡോ. മാസുദ്ദീൻ, ഡോ. സലിം, ഡോ. യോഗീശ്വരി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. അക്കാഫ് വെൽനെസ് മെന്റർ ഡോ. നീതു നിക്കോളാസ് നന്ദി പറഞ്ഞു.

Tags:    
News Summary - Medical camp and holistic wellness session

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.