‘യൂ ആർ ഓൺ എയർ’ ജേതാക്കൾ

ഷാര്‍ജ: അന്താരാഷ്​ട്ര പുസ്​തകോല്‍സവത്തില്‍ മീഡിയവണ്‍ സംഘടിപ്പിച്ച യൂ ആര്‍ ഓണ്‍ എയര്‍ വാര്‍ത്താ വായന, ലൈവ് റിപ്പോര്‍ട്ടിങ് മല്‍സരത്തി​​െൻറ പത്ത്, പതിനൊന്ന് ദിവസത്തെ ജേതാക്കളെ പ്രഖ്യാപിച്ചു. പുസ്​തകോല്‍സവം പത്താം ദിവസം വാര്‍ത്താവായനയില്‍ ഷാര്‍ജ ഔവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്​കൂളിലെ വി ശ്രീലക്ഷ്​മി, റംസാന്‍ എന്നിവര്‍ക്കാണ് പുരസ്​കാരം.  ലൈവ് റിപ്പോര്‍ട്ടിങില്‍ ഷാര്‍ജ ഇന്ത്യന്‍ സ്​കൂളിലെ അജ്​മിയ നൗഷാദ്, അജ്​മാന്‍ ഹാബിറ്റാറ്റ് സ്​കൂളിലെ ശ്രീമയി എസ്.ആര്‍ എന്നിവര്‍ ജേതാക്കളായി.

പതിനൊന്നാം ദിവസം വാര്‍ത്താവതരണത്തില്‍ ദുബൈ ക്രസൻറ്​ ഇംഗ്ലീഷ് ഹൈസ്​കൂളിലെ ആദില്‍ അബ്​ദുല്‍ഖാദര്‍, ഷാര്‍ജ ഏഷ്യ ഇംഗ്ലീഷ് സ്​കൂളിലെ ഫാത്തിമ ഫ്ലോറി ഹിബ സാക്കിര്‍ എന്നിവര്‍ക്കാണ് സമ്മാനം, ലൈവ് റിപ്പോര്‍ട്ടിങില്‍ ദുബൈ ഔവര്‍ ഓൺ ഇന്ത്യന്‍ സ്​കൂളിലെ അഷ്​ന നിസാര്‍, ഷാര്‍ജ ഔവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്​കൂളിലെ അശ്വതി ജയശങ്കര്‍ എന്നിവർ ജേതാക്കളായി. ജേതാക്കള്‍ക്കുള്ള പുരസ്​കാരം അടുത്തദിവസങ്ങളില്‍ വിതരണം ചെയ്യും.

Tags:    
News Summary - mediaone-uae-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.