പതിനാലാം രാവ്​ ഉത്സവമായി

ഷാർജ: പെരുന്നാളമ്പിളിയുടെ കുളിരും മാപ്പിളപ്പാട്ടി​​​​െൻറ മധുരവും നിറച്ച് യു.എ.ഇയുടെ സാംസ്​കാരിക തലസ്​ഥാനമായ ഷാർജയിൽ മലയാളത്തി​​​​െൻറ ​പ്രിയ ചാനൽ മീഡിയാവൺ ഒരുക്കിയ പതിനാലാം രാവ്​ ​െപരുന്നാൾ മേളം നാടി​​​​െൻറ സാംസ്​കാരികോത്സവമായി. ​വയോധികർ മുതൽ കുഞ്ഞുങ്ങൾ വരെ ഒത്തുചേർന്ന്​ ആസ്വദിച്ച കലാസായാഹ്​നം അക്ഷരാർഥത്തിൽ മലയാളം ഷാർജക്ക്​ സമർപ്പിച്ച പെരുന്നാൾ സദ്യയായി തീർന്നു. മത^ജാതി വ്യത്യാസമില്ലാതെ കേരളം ഒത്തൊരുമിച്ച്​ മൂളിയ മാപ്പിളമലയാളത്തി​​​​െൻറ ഗൃഹാതുരത്വമുണർത്തുന്ന പാട്ടുകൾ അലയടിച്ച വേദിയിൽ സമൂഹത്തി​​​​െൻറ നാനാ തുറകളിൽ നിന്ന്​ ഒഴുകിയെത്തിയ ആയിരങ്ങളെ സാക്ഷി നിർത്തി  ​ മാപ്പിളപ്പാട്ടിനും കലകൾക്കുമായി ജീവിതം സമർപ്പിച്ച വ്യക്​തികൾക്ക്​ ഒരുക്കിയ ആദരവും അവിസ്​മരണീയമായി. 

അനുഗ്രഹീത ഗായകരായ കെ.ജി. മർക്കോസും വിളയിൽ ഫസീലയും നാലു വരികൾ പാടി സദസ്സ്യരെ സ്വാഗതം ചെയ്​തു. ഷാർജ ഡവലപ്​മ​​​െൻറ്​ ആൻറ്​ ഇൻവസ്​റ്റ്​മ​​​െൻറ്​ അതോറിറ്റി സി.ഇ.ഒ സുൽത്താൻ അൽ ശംസി ഉദ്​ഘാടനം നിർവഹിച്ചു. മീഡിയാ വൺ ഡെ. സി.ഇ.ഒ എം. സാജിദ്​ ആമുഖ സംഭാഷണവും ആസ്​റ്റർ ഡി.എം സ്​ഥാപക ചെയർമാൻ പദ്​മ​​ശ്രീ ഡോ. ആസാദ്​ മൂപ്പൻ അനുഗ്രഹ ഭാഷണവും നടത്തി. സാബിൽ പാലസ്​ അഡ്​മിനിസ്​ട്രേറ്ററും റീജൻസി ഗ്രൂപ്പ്​ മേധാവിയുമായ ശംസുദ്ദീൻ ബിൻ മുഹ്​യുദ്ദീൻ, മീഡിയാവൺ ജി.സി.സി ഒാപ്പറേഷൻസ്​ ഡയറക്​ടർ മുഹമ്മദ്​ റോഷൻ, ഡയറക്​ടർ വി.പി.അബു, ചീഫ്​ ജനറൽ മാനേജർ (മാർക്കറ്റിങ്​) സി.മാത്യു, മീഡിയാവൺ^മാധ്യമം എക്​സിക്യുട്ടിവ്​ കമ്മിറ്റി ചെയർമാൻ ബി​ശ്​​റുദ്ദീൻ ശർഖി, ഗൾഫ്​ മാധ്യമം സീനിയർ മാർക്കറ്റിങ്​ മാനേജർ ഹാരിസ്​ വള്ളിൽ തുടങ്ങിയവർ ഉദ്​ഘാടന ചടങ്ങിൽ സംബന്ധിച്ചു.

മാപ്പിള കലകൾക്ക്​ നൽകിയ സംഭാവനകൾ പുരസ്​കരിച്ച്​ യഹ്​യാ തളങ്കരക്ക്​ മീഡിയാ വണ്ണി​​​െൻറ ആദര സമർപ്പണം ഡോ.ആസാദ്​ മൂപ്പൻ നിർവഹിക്കുന്നു
 

മാപ്പിള കലകൾക്ക്​ ​ നൽകിയ സംഭാവനകൾ പരിഗണിച്ച്​ യഹ്​യ തളങ്കര, മുക്കം സാജിത, ഷുക്കൂർ ഉടുമ്പുന്തല, എടരിക്കോട്​ കോൽക്കളി സംഘത്തിനു വേണ്ടി അബ്​ദുൽ അസീസ്​ മണമ്മൽ എന്നിവർക്ക്​ പുരസ്​കാരങ്ങൾ കൈമാറി.പതിനാലാം രാവിന്​ മുന്നോടിയായി സംഘടിപ്പിച്ച ഒാൺലൈൻ മാപ്പിളപ്പാട്ട്​ മത്സര വിജയികൾക്കും ചടങ്ങിൽ സമ്മാനം നൽകി.രാജേഷ്​ മാധവ്​,സണ്ണി പ്രദീപ്​,ഫാത്തിമ ഹംദ, അമൃത മനോജ്​ എന്നിവരാണ്​ ആദ്യ സമ്മാനങ്ങൾ നേടിയത്​. സീബ്രീസ്​ കൊറിയർ ആൻറ്​ കാർഗോ സി.ഇ.ഒ റഷീൽ​ പുളിക്കൽ, കെ.എസ്​.എഫ്​.ഇ ഡയറക്​ടർ  അഡ്വ. ബി.കെ പ്രസാദ്​,മലബാർ തട്ടുകട മാനേജിങ്​ പാർട്​ണർ അബ്​ദുൽ ജലീൽ,  ഷൈൻ ശിവ പ്രസാദ്​ (ഫെൽട്രോൺ) അൽ ഫർദാൻ എക്​സ്​ചേഞ്ച്​ മാർക്കറ്റിങ്​ മേധാവി സെയ്​ഫ്​ ഖാൻ, ജ്യൂസ്​ വേൾഡ് ജനറൽ​ മ​ാനേജർ നിസാർ , ഇൗസ്​റ്റി സീനിയർ​ ​ബ്രാൻറ്​ എക്​സിക്യൂട്ടിവ്​ വിനീഷ്​ സദാശിവൻ, മാഫ്രെഷ്​ ഒാപ്പറേഷൻസ്​ മാനേജർ ശബരീഷ്​, ഒാപ്പൺ കാർട്ട്​്​ഡോട്ട്​കോം ഇ കൊമേഴ്​സ്​ ബിസിനസ്​ മേധാവി മുഹമ്മദ്​ സാനിൽ, യപ്​ടുഇവൻറ്​സ് എം.ഡി  സവ്വാബ്​ അലി, എന്നിവർക്ക്​  മീഡിയാ വൺ  ജി.സി.സി എഡിറ്റോറിയൽ ഒാപ്പറേഷൻസ്​ മേധാവി എം.സി.എ നാസർ, സീനിയർ ജനറൽ മാനേജർ ഷബീർ ബക്കർ, ജനറൽ മാനേജർ ഫിന്നി ബെഞ്ചമിൻ​​​​​​​​​​​, ഷബിൻ അബ്​ദുൽ ഖാദർ തുടങ്ങിയവർ ഉപഹാരങ്ങൾ സമ്മാനിച്ചു. അപർണ്ണ, ഷിനോജ്​ ഷംസുദ്ദീൻ എന്നിവർ പൊതു ചടങ്ങുകൾക്ക്​ അവതാരകരായി. 

Tags:    
News Summary - mediaone-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.