മീഡിയവൺ ‘എജുനെക്സ്റ്റ്’ 17ന്

ദു​ബൈ: വി​ദേ​ശ​ത്ത് തു​ട​ര്‍പ​ഠ​നം ആ​ഗ്ര​ഹി​ക്കു​ന്ന ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി മീ​ഡി​യ​വ​ണ്‍ ദു​ബൈ​യി​ൽ എ​ജു​നെ​ക്സ്റ്റ് എ​ന്ന പേ​രി​ൽ ഗൈ​ഡ​ൻ​സ്​ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. ജൂ​ണ്‍ 17ന് ​അ​ല്‍ന​ഹ്ദ ലാ​വ​ണ്ട​ര്‍ ഹോ​ട്ട​ലി​ല്‍ വൈ​കീ​ട്ട് നാ​ലു മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ നീ​ളു​ന്ന പ​രി​പാ​ടി​യി​ലേ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. വി​ദേ​ശ​പ​ഠ​ന ക​ണ്‍സ​ൽ​ട്ട​ന്‍സി​യാ​യ ആ​ര്‍ക്കൈ​സ് സ്റ്റ​ഡി അ​ബ്രോ​ഡു​മാ​യി ചേ​ര്‍ന്നാ​ണ് മീ​ഡി​യ​വ​ൺ എ​ജു നെ​ക്സ്റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ആ​സ്ട്രേ​ലി​യ, ന്യൂ​സി​ല​ൻ​ഡ്, കാ​ന​ഡ, യു.​എ​സ്.​എ, യു.​കെ, യൂ​റോ​പ്യ​ന്‍ യൂ​നി​യ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ പ​രി​പാ​ടി​യി​ലു​ണ്ടാ​കും. ക​രി​യ​ര്‍ ഗൈ​ഡ​ന്‍സി​നൊ​പ്പം സ്പോ​ട്ട് പ്രൊ​ഫൈ​ല്‍ അ​സ​സ്മെ​ന്‍റ്​ മു​ഖേ​ന വി​ദേ​ശ യൂ​നി​വേ​ഴ്സി​റ്റി​ക​ളി​ല്‍നി​ന്ന് ഓ​ഫ​ര്‍ ലെ​റ്റ​ര്‍ നേ​ടാ​നാ​കും.

വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​ൻ ദി​ലീ​പ് രാ​ധാ​കൃ​ഷ്ണ​ന്‍ കൗ​ണ്‍സ​ലി​ങ്ങി​ന് നേ​തൃ​ത്വം ന​ല്‍കും. വി​ദേ​ശ​ത്ത് ഡി​ഗ്രി​യും മാ​സ്റ്റേ​ഴ്സ് പ​ഠ​ന​വും ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഉ​ന്ന​ത​പ​ഠ​നം ആ​ഗ്ര​ഹി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്കും ഉ​പ​കാ​ര​മാ​കു​ന്ന വി​ധ​മാ​ണ് പ​രി​പാ​ടി. വി​ദേ​ശ​പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​ക​ള്‍ക്കും ര​ക്ഷി​താ​ക്ക​ള്‍ക്കും സം​ശ​യ​നി​വാ​ര​ണ​ത്തി​ന് അ​വ​സ​ര​മു​ണ്ടാ​കും. edunext.mediaoneonline.com എ​ന്ന വെ​ബ്സൈ​റ്റി​ലും 0556 214 527 എ​ന്ന മൊ​ബൈ​ൽ ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Mediaone 'Ejunext'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.