അഭിജിത് പിള്ള, റിസു ഫറാസ്, അബ്ദുസ്സലീം
ഷാർജ: ‘ഗൾഫ് മാധ്യമം’ സംഘടിപ്പിച്ച കമോൺ കേരളയിൽ മീഡിയവൺ ഒരുക്കിയ മത്സരങ്ങളിലെ ജേതാക്കളെ പ്രഖ്യാപിച്ചു. ‘യു ആർ ഓൺ എയർ’ എന്ന പേരിൽ വാർത്ത അവതരണ മത്സരവും യു.എ.ഇയുടെ ചരിത്രം അടിസ്ഥാനമാക്കി ക്വിസ് മത്സരവുമാണ് മൂന്നുദിവസം മീഡിയവൺ ഒരുക്കിയത്. മീഡിയവൺ യു.എ.ഇ ഇൻസ്റ്റഗ്രം പേജ് വഴി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ആദ്യ ദിവസം കൊല്ലം പുനലൂർ സ്വദേശി അഭിജിത് പിള്ള ജേതാവായി.
രണ്ടാം ദിവസം കോഴിക്കോട് മുക്കം സ്വദേശി റിസു ഫറാസ് സമ്മാനം നേടി. മൂന്നാം ദിവസം മലപ്പുറം വെളിയങ്കോട് സ്വദേശി അബ്ദുസ്സലീം ജേതാവായി. ജേതാക്കൾക്ക് മീഡിയവൺ മിഡിലീസ്റ്റ് എഡിറ്റോറിയൽ വിഭാഗം മേധാവി എം.സി.എ. നാസർ ഭീമ ജ്വല്ലറിയുടെ ഒരുപവൻ സ്വർണനാണയം സമ്മാനമായി നൽകി. യു ആർ ഓൺ വാർത്താവതരണ മത്സരത്തിൽ നൂറുകണക്കിന് പേരാണ് മാറ്റുരച്ചത്. ഓരോ മണിക്കൂറിലും തെരഞ്ഞെടുക്കപ്പെട്ടവർക്ക് അസിയാൻ ജ്വല്ലറിയുടെ വൗച്ചറുകളാണ് സമ്മാനമായി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.