മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മെ​ന്‍റ്​ ഷാ​ർ​ജ​യി​ൽ

ഷാ​ർ​ജ: യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഐ.​എം.​എ​ഫ്​ നേ​തൃ​ത്വ​ത്തി​ൽ യാ​ക്കോ​ബ്സ് എ​വ​ർ​റോ​ളി​ങ് ട്രോ​ഫി​ക്ക് വേ​ണ്ടി​യു​ള്ള മീ​ഡി​യ ക്രി​ക്ക​റ്റ് ചാ​മ്പ്യ​ൻ​ഷി​പ് 27ന് ​ഷാ​ർ​ജ സ്​​കൈ​ലൈ​ൻ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കും.

വി​ക്ടോ​റി​യ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി ആ​ൻ​ഡ് സ്പോ​ർ​ട്സ് ഫെ​സി​ലി​റ്റീ​സ്, ദു​ബൈ എ​സ്.​പി.​എ​സ്.​എ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി, ബ്ലാ​ക്ക് പെ​ഗാ​സി​സ് ക്രി​ക്ക​റ്റ് ക്ല​ബ് എ​ന്നി​വ​യു​ടെ സാ​ങ്കേ​തി​ക സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ചാ​മ്പ്യ​ൻ​ഷി​പ്. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും ന​ൽ​കും. യാ​ക്കോ​ബ്സ് ഫാം ​ആ​ൻ​ഡ് ക്യാ​മ്പി​ങ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ഫി​നി​ക്സ് യാ​ക്കോ​ബാ​ണ് മു​ഖ്യ സ്പോ​ൺ​സ​ർ. ലു​ലു ഗ്രൂ​പ്പും ഉ​സ്താ​ദ് ഹോ​ട്ട​ലും ഗ്ലോ​ബ​ൽ മീ​ഡി​യ ഹ​ബും ചാ​മ്പ്യ​ൻ​ഷി​പ്പു​മാ​യി സ​ഹ​ക​രി​ക്കും. കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധ​മു​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ക്രി​ക്ക​റ്റ് മ​ത്സ​രം ന​ട​ത്തു​ന്ന​തെ​ന്ന് കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ രാ​ജു മാ​ത്യു, ഷി​നോ​ജ് ഷം​സു​ദ്ദീ​ൻ, സു​ജി​ത് സു​ന്ദ​രേ​ശ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നേ​ര​ത്തെ ഫു​ട്ബാ​ൾ മ​ത്സ​ര​വും ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പും ന​ട​ത്തി​യി​രു​ന്നു.

Tags:    
News Summary - Media Workers' Cricket Tournament in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.